Leading News Portal in Kerala

റെയിൽവേ ജീവനക്കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി


തിരുവനന്തപുരം: റെയിൽവേ ജീവനക്കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പാറശ്ശാലയിലാണ് സംഭവം. പാറശ്ശാല തച്ചോട് കുക്കപ ഭവനിൽ കെ ലതയാണ് മരിച്ചത്.

ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി ഹിന്ദി ട്രാൻസലേറ്റർ ആയി ജോലി ചെയ്തിരുന്ന വ്യക്തിയാണ് 5.10-ഓടെയായിരുന്നു സംഭവം. പാറശ്ശാല റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ച് ലത അനന്തപുരി എക്സ്പ്രസിന് മുന്നിൽ ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിൽ ലതയുടെ കാൽപാദം അറ്റ് പോയിരുന്നു. മൃതദേഹം കണ്ട പ്രദേശവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. ചെന്നൈയിൽ ജോലി ചെയ്ത് വരികയായിരുന്ന ലത ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.