Leading News Portal in Kerala

കെഎസ്ആർടിസി ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചു: നിരവധി പേർക്ക് പരിക്ക്


തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നെയ്യാറ്റിൻകര ഡിപ്പോയിലെ ബസുകളാണ് അപകടത്തിൽപെട്ടത്.

നെയ്യാറ്റിൻകരയിൽ നിന്നും നാഗർകോവിലിലേക്ക് പോയ ബസും നാഗർകോവിൽ നിന്നും മടങ്ങിവന്ന ബസുമാണ് കൂട്ടിയിട്ടിച്ചത്. രണ്ട് ബസുകളിലായി നിരവധി യാത്രക്കാർ ഉണ്ടായിരുന്നതാണ് വിവരം.

പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.