Leading News Portal in Kerala

കെഎസ്ആര്‍ടിസി ബസില്‍ വച്ച് വിദ്യാർത്ഥിക്ക് നേരെ ലൈംഗീകാതിക്രമം: പ്രതി അറസ്റ്റില്‍


തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വച്ച് ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍

മലയിന്‍കീഴ് പാലോട്ടുവിള സാനതനത്തില്‍ രഞ്ജിത്തിനെ(46)യാണ് പിടിയിലായത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം പൂജപ്പുര പോലീസ് കേസെടുത്തു.

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. അടുത്ത സീറ്റിലിരുന്ന ആണ്‍കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. വിദ്യാർത്ഥി ഇതു ചെറുക്കുന്നതു കണ്ട് ബസിലുണ്ടായിരുന്ന സ്‌കൂള്‍ അധ്യാപിക അടക്കമുള്ളവര്‍ ഇടപെട്ടു. ഇയാള്‍ ബസില്‍നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മറ്റു യാത്രക്കാര്‍ തടഞ്ഞു വച്ച് പൊലീസില്‍ കൈമാറി.