Leading News Portal in Kerala

അച്ഛനെ മകൻ തീ കൊളുത്തി കൊലപ്പെടുത്തി: പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി പ്രതി


കൊല്ലം: അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്തി മകൻ. പരവൂർ കോട്ടപ്പുറം സ്വദേശി അനിൽ കുമാറാണ് പിതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. പിതാവിനെ കൊലപ്പെടുത്തിയ ശേഷം അനിൽ കുമാർ പോലീസിൽ കീഴടങ്ങുകയായിരുന്നു. അനിൽ കുമാർ തന്നെയാണ് കൊലപാതക വിവരം പോലീസിനെ അറിയിച്ചത്.

മാനസികാസ്വാസ്ഥ്യം നേരിടുന്ന വ്യക്തിയാണ് അനിൽ കുമാറെന്നാണ് ബന്ധുക്കൾ പറയുന്നത്.