Leading News Portal in Kerala

തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ രാത്രി കഴിക്കരുത്!! കാരണം അറിയാം


മികച്ച ആരോഗ്യത്തിനു കൃത്യമായ രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് , പ്രത്യേകിച്ചും അത്താഴം.

അമിതമായി അന്നജം അടങ്ങിയ ഭക്ഷണം അത്താഴത്തിൽ ഉൾപ്പെടുത്തരുത്. ഉരുളക്കിഴങ്ങ്, അരി എന്നിവ കൊണ്ടുള്ള ഭക്ഷണം രാത്രി കഴിക്കുന്നത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന്‌ കാരണമാകും. അതുപോലെ തന്നെ തക്കാളി, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളും രാത്രി കഴിക്കുന്നതും നല്ലതല്ല. കാരണം ഇതില്‍ ആസിഡിന്റെ അളവ് കൂടുതലാണ്.

READ ALSO: സ്ഥിരമായി ഷവറില്‍ നിന്ന് കുളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!!

എരിവ് കൂടിയ ഭക്ഷണവും രാത്രിയിൽ ഒഴിവാക്കേണ്ടതാണ്. അമിതമധുരമുള്ള പായസം, കൊഴുപ്പിന്റെ അളവു കൂട്ടുന്ന ഫ്രൈഡ് ഫുഡ്, മൈദ കൊണ്ടുള്ള ബ്രഡ് , കഫീൻ ധാരാളം അടങ്ങിയിരിക്കുന്ന ഡാര്‍ക് ചോക്ലേറ്റുകള്‍എന്നിവയും രാത്രിയില്‍ കഴിക്കരുത്. ഇത് ശരീരഭാരം കൂടാൻ കാരണമാകും