Leading News Portal in Kerala

കരുതലോടെ കൊണ്ടുനടന്ന അനുജന് കൊലയ്ക്ക് മുമ്പ് കുഴിമന്തി വാങ്ങിക്കൊടുത്തു; മൃതദേഹത്തിനു ചുറ്റും 500 രൂപാ നോട്ടുകൾ വിതറി


തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ 13കാരനായ കുഞ്ഞനുജൻ ഉൾപ്പെടെ അഞ്ച് ഉറ്റവരെ 23 കാരൻ അഫാൻ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ദുരൂഹത അവസാനിക്കുന്നില്ല. ഒൻപതാം ക്ലാസുകാരൻ അഫ്സാന്റെ മൃതദേഹത്തിന് ചുറ്റും 500 രൂപയുടെ നോട്ടുകൾ വിതറിയിരുന്നതും ദുരൂഹത കൂട്ടുന്നു. ഇങ്ങനെ അഫാൻ ചെയ്തത് എന്തിനാണെന്ന് ആർക്കും മനസിലായിട്ടില്ല.

അഫ്സാന്റെ മൃതദേഹം സ്വീകരണമുറിയിലാണ് കണ്ടെത്തിയത്. നിലത്തുകിടക്കുന്ന നിലയിലായിരുന്നു. അഫാനും അഫ്സാനും തമ്മിൽ 10 വയസിന്റെ പ്രായവ്യത്യാസമാണുള്ളത്. പിതാവ് വിദേശത്തായതിനാൽ അച്ഛന്റെ കരുതലോടെയാണ് അഫാൻ കുഞ്ഞനുജനെ സ്നേഹിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. അഫ്സാനെ ചേർത്തിരുത്തി അഫാൻ ബൈക്ക് ഓടിച്ചു പോകുന്നത് സ്ഥിരം കാഴ്ചയായിരുന്നുവെന്നും അവർ പറയുന്നു. അഫ്സാന്റെ പഠനകാര്യത്തിലും അഫാൻ ശ്രദ്ധിച്ചിരുന്നു.

പരസ്യം ചെയ്യൽ

കൊലപാതകത്തിന് മുമ്പ് അനുജനെ ഹോട്ടലിൽ കൂട്ടിക്കൊണ്ടു പോയി കുഴിമന്തി വാങ്ങിച്ചു കൊടുത്തു. കുഴിമന്തിയുടെ ബാക്കിയും ശീതളപാനീയവും വീടിന്റെ വരാന്തയിലെ കസേരയിൽ രാത്രിയിലും ഇരിപ്പുണ്ടായിരുന്നു. കാൻസർ രോഗിയായ അമ്മയുടെ പ്രയാസവും കുടുബത്തിന്റെ കടബാധ്യതയും അനുജനെ ബാധിക്കാതിരിക്കാൻ അഫാൻ ശ്രദ്ധിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇങ്ങനെയൊക്കെയായിരുന്നിട്ടും എന്തിനാണ് അനുജനെ ക്രൂരമായി കൊന്നതെന്നത് അജ്ഞാതമായി തുടരുന്നു. സംഭവത്തിൽ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.