Leading News Portal in Kerala

കേരള സര്‍വകലാശാല വിസി ഡോ.മോഹന്‍ കുന്നുമ്മല്‍ റഷ്യയിലേക്ക്; ഡോ.സിസ തോമസിന് അധിക ചുമതല | Dr. Ciza Thomas given additional charge of Kerala University VC


Last Updated:

ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് കേരള സർവകലാശാലയിൽ വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെയാണ് താൽക്കാലിക ചുമതല സിസ തോമസിനു നല്‍കിയിരിക്കുന്നത്

സര്‍ക്കാര്‍ തടഞ്ഞുവച്ച സിസയുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഏറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ അടുത്തിടെയായിരുന്നു നൽകിയത്സര്‍ക്കാര്‍ തടഞ്ഞുവച്ച സിസയുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഏറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ അടുത്തിടെയായിരുന്നു നൽകിയത്
സര്‍ക്കാര്‍ തടഞ്ഞുവച്ച സിസയുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഏറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ അടുത്തിടെയായിരുന്നു നൽകിയത്

തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സിസ തോമസിന് കേരള സർവകലാശാല വിസിയുടെ അധിക ചുമതല. ഈ മാസം എട്ടാം തിയതി വരെയാണ് അധിക ചുമതല നൽകിയിരിക്കുന്നത്. നിലവിലെ വിസി ഡോ.മോഹന്‍ കുന്നുമ്മല്‍ റഷ്യന്‍ സന്ദര്‍ശനത്തിനു പോകുന്ന പശ്ചാത്തലത്തിലാണ് വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതല ​ഗവർണർ ഡോ.സിസ തോമസിന് നൽകിയത്.

കേരള സർവകലാശാല രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തുള്ള നടപടിക്ക് ശേഷമാണ് വിസി മോഹനൻ കുന്നുമ്മൽ അവധിയിലേക്ക് കടന്നത്.

മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശപ്രകാരം സാങ്കേതിക സര്‍വകലാശാല വിസി സ്ഥാനം ഏറ്റെടുത്ത സിസ തോമസും സർക്കാരും നിയമ പോരാട്ടങ്ങൾ വരെ നടന്നിരുന്നു. സര്‍ക്കാര്‍ തടഞ്ഞുവച്ച സിസയുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഏറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ അടുത്തിടെയായിരുന്നു നൽകിയത്. ഇതിന് പിന്നാലെയാണ് ഇന്ന് കേരള സര്‍വകലാശാല വിസിയുടെ അധികചുമതല കൂടി ഡോ.സിസ തോമസിന് നൽകിയത്.

അതേസമയം, സെനറ്റ് ഹാളിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തിൽ രജിസ്ട്രാർക്ക് സസ്പെൻഷൻ നൽകിയ സംഭവത്തിൽ എസ് എഫ് ഐ രാജ്‌ഭവനിലേക്ക് മാർച്ച് നടത്തി. സെനറ്റ്‌ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് വിസി ഡോ.മോഹൻ കുന്നുമ്മൽ രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ ഇന്ന് സസ്പെൻഡ് ചെയ്തത്.