Leading News Portal in Kerala

ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്| chief minister pinarayi vijayan to leave for united states for treatment


Last Updated:

ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്

ഫയൽ‌ ചിത്രംഫയൽ‌ ചിത്രം
ഫയൽ‌ ചിത്രം

തിരുവനന്തപുരം:  ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച (ജൂലൈ 5)  അമേരിക്കയിലേക്ക് തിരിക്കും. പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ദുബായി വഴിയാണ് യാത്ര. യു എസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്.

2018ലാണ് ആദ്യമായി ചികിൽസയ്ക്കു പോയത്. 2022 ജനുവരി 11 മുതൽ 26വരെയും ഏപ്രിൽ അവസാനവും ചികിൽസയ്ക്കായി അമേരിക്കയിലേക്കു പോയിരുന്നു. 2018 സെപ്റ്റംബറില്‍ തന്റെ ഒന്നാം സര്‍ക്കാരിന്റെ കാലത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നത്.