ഭാരതമാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി; രജിസ്ട്രാറുടെ സസ്‌പെന്‍ഷന് സ്റ്റേ ഇല്ല High court rejects plea to stay suspension of kerala university registar on bharat mata picture
Last Updated:
സർവകലാശാലയിൽ പ്രകോപനപരമായ എന്ത് ചിത്രമാണ് പ്രദര്‍ശിപ്പിച്ചതെന്നും കോടതി
കൊച്ചി: ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി.സർവകലാശാലയിൽ പ്രകോപനപരമായ എന്ത് ചിത്രമാണ് പ്രദര്‍ശിപ്പിച്ചതെന്നും മറുപടി നല്‍കുന്നില്ലല്ലോയെന്നും കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിന്‍റെ അഭിഭാഷകനോട് കോടതി ചോദിച്ചു. ജസ്റ്റിസ് എൻ നഗരേഷ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്‍റേതാണ് വിമർശനം. ഹിന്ദുദേവതയുടെ ചിത്രമാണ് പ്രദര്‍ശിപ്പിച്ചതെന്ന് രജിസ്ട്രാറുടെ അഭിഭാഷകന്‍ മറുപടി നൽകി. അതേസമയം, കെഎസ് അനില്‍ കുമാറിന്റെ സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു.
കേരള സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിച്ചത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ചാൻസലറായ ഗവർണർ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവൻ വിസിയോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ വിസി രജിസ്ട്രാർക്കെതിരെ ഗവർണർക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. റിപ്പോർട്ട് പരിശോധിച്ച ഗവർണർ രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാൻ വിസിക്ക് നിർദേശം നൽകുകയായിരുന്നു.
Kochi [Cochin],Ernakulam,Kerala
July 04, 2025 3:33 PM IST
ഭാരതമാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി; രജിസ്ട്രാറുടെ സസ്‌പെന്‍ഷന് സ്റ്റേ ഇല്ല