Leading News Portal in Kerala

‘സ്വകാര്യ ആശുപത്രിയിൽ പോയെങ്കിൽ ജീവൻ പോയേനെ; സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാണ് രക്ഷിച്ചത്’: ടി.പി രാമകൃഷ്ണൻ | TP Ramakrishnan says his life was saved by treatment at a government medical college hospital


Last Updated:

മുഖ്യമന്ത്രി ചികിത്സയുടെ തുടര്‍ച്ചയ്ക്കാണ് അമേരിക്കയില്‍ പോയത്. അവിടെയാണ് അതിന്റെ സൗകര്യമുള്ളതെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു

News18News18
News18

കോഴിക്കോട്: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ നടത്തിയതുകൊണ്ട് രക്ഷപ്പെട്ടെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി. പി. രാമകൃഷ്ണന്‍. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കില്‍ തന്റെ ജീവന്‍ പോയേനെയെന്നും ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി സജി ചെറിയാന്റെ പരാമർശത്തെ സംബന്ധിച്ചും ടി.പി രാമകൃഷ്ണൻ സംസാരിച്ചു. അദ്ദേഹം സ്വന്തം അനുഭവം പറഞ്ഞതാകാമെന്നായിരുന്നു ടി പി രാമകൃഷ്ണന്റെ അഭിപ്രായം. കേരളത്തിലെ ആരോഗ്യ മേഖലയുടെ വളര്‍ച്ചയെന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളുടെ വളര്‍ച്ച മാത്രമല്ല, സ്വകാര്യ ആശുപത്രികളും വലിയ പങ്ക് വഹിക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടുന്നതില്‍ തെറ്റില്ലെന്നും ടി. പി. രാമകൃഷ്ണന്‍ വ്യക്തമാക്കി.

ആ​രോ​ഗ്യമേഖലയെ തകർക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സമരങ്ങളാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തെ മെഡിക്കൽ കോളേജിൽ നടന്ന അപകടം സംഭവിക്കാൻ പാടില്ലാത്തതാണ്. അതിനെ ചൊല്ലി അക്രമസമരങ്ങള്‍ അരങ്ങേറുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ ആക്രമിക്കാനുള്ള ശ്രമങ്ങള്‍ പോലും നടക്കുകയാണ് ഇങ്ങനെയാണോ സമരങ്ങള്‍ നടത്തേണ്ടതെന്നും ടിപി രാമകൃഷ്ണന്‍ ചോദിച്ചു.

വീണാ ജോര്‍ജ് തെറ്റൊന്നും ചെയ്തിട്ടില്ല. വീണ ജോര്‍ജിന് സംരക്ഷണത്തിന് പാര്‍ട്ടിയും സര്‍ക്കാറുമുണ്ട്. ആരോഗ്യമന്ത്രിയെ സംരക്ഷിക്കും. മുഖ്യമന്ത്രി ചികിത്സയുടെ തുടര്‍ച്ചയ്ക്കാണ് അമേരിക്കയില്‍ പോയത്. അവിടെയാണ് അതിന്റെ സൗകര്യമുള്ളതെന്നും ടി.പി. രാമകൃഷ്ണന്‍ കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘സ്വകാര്യ ആശുപത്രിയിൽ പോയെങ്കിൽ ജീവൻ പോയേനെ; സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാണ് രക്ഷിച്ചത്’: ടി.പി രാമകൃഷ്ണൻ