Leading News Portal in Kerala

2019 ൽ സർക്കാരാശുപത്രിയിലെ ചികിത്സയിൽ മരിക്കേണ്ട താൻ സ്വകാര്യാശുപത്രിയിലെ ചികിത്സയിലാണ് രക്ഷപെട്ടത്; മന്ത്രി സജി ചെറിയാൻ Minister Saji Cherian says he was treated at a private hospital in 2019 but was about to die while undergoing treatment at a government hospital


Last Updated:

കൂടുതല്‍ സാങ്കേതിക വിദ്യകൾ സ്വകാര്യ ആശുപത്രികളിലുണ്ടെന്നു അത്രയും ചിലപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്നുകാണില്ലെന്നും സജി ചെറിയാൻ

News18News18
News18

2019 ൽ സർക്കാരാശുപത്രിയിലെ ചികിത്സയിൽ മരിക്കേണ്ട താൻ സ്വകാര്യാശുപത്രിയിലെ ചികിത്സയിലാണ് രക്ഷപെട്ടതെന്ന് മന്ത്രി സജി ചെറിയാൻ. ആരോഗ്യ വകുപ്പിനെതിരിയുള്ള പ്രതിഷേധങ്ങൾക്കിടയിൽ സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ് മന്ത്രിയുടെ പരാമർശം

‘2019-ല്‍ ഡെങ്കിപ്പനി വന്നപ്പോള്‍ ഞാന്‍ ഗവൺമെന്റ് ആശുപത്രിയിലായിരുന്നു. ഗവൺമെന്റ് ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാന്‍ സാധ്യത വന്നപ്പോള്‍ എന്നെ അമൃത ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശുപാര്‍ശ ചെയ്തു. എന്നെ അമൃതയില്‍ കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ 14 ദിവസം ബോധമില്ലായിരുന്നു. ഞാന്‍ രക്ഷപ്പെട്ടു. അപ്പോള്‍ അമൃത ആശുപത്രി മോശമാണോ. അതൊക്കെ ഈ നാട്ടില്‍ വ്യവസ്ഥാപിതമായ കാര്യങ്ങളാണ്’ എന്നായിരുന്നു മന്ത്രി പറഞ്ഞത്.

മെഡിക്കൽ കോളേജിൽ പോകുന്ന എത്ര മന്ത്രിമാരുണ്ടെന്നും സ്വകാര്യ ആശുപത്രികളിലും മന്ത്രിമാർ പോകുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ സാങ്കേതിക വിദ്യകൾ സ്വകാര്യ ആശുപത്രികളിലുണ്ട്. അത്രയും ചിലപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്നുകാണില്ല. കൂടുതല്‍ ആളുകള്‍ വരുന്ന സ്ഥാപനമെന്ന നിലയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ അതിന്റെ ടെക്‌നോളജികളും സാമ്പത്തികമായ സഹായങ്ങളും കുറവായിരിക്കും. ഒരു സ്വകാര്യ ആശുപത്രിയില്‍ കൂടുതല്‍ ടെക്‌നോളജി വരും. അപ്പോള്‍ കൂടുതല്‍ ചികിത്സ അവിടെകിട്ടും. അപ്പോള്‍ അങ്ങോട്ടു പോകണമെന്നും സജി ചെറിയാന്‍ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

2019 ൽ സർക്കാരാശുപത്രിയിലെ ചികിത്സയിൽ മരിക്കേണ്ട താൻ സ്വകാര്യാശുപത്രിയിലെ ചികിത്സയിലാണ് രക്ഷപെട്ടത്; മന്ത്രി സജി ചെറിയാൻ