നോമ്പ് തുറയ്ക്കുള്ള ഭക്ഷണം വാങ്ങി വീട്ടിലേക്കുവരവെ കാറിടിച്ച് തോട്ടിൽവീണ 22കാരന്റെ മൃതദേഹം മൂന്നാംദിവസം കണ്ടെത്തി| body of 22-year-old man who fell into a ravine after being hit by a car in Malappuram was found on the third day
Last Updated:
ഞായറാഴ്ച വൈകിട്ട് 6.30ഓടെ തിരൂരങ്ങാടി തലപ്പാറ കിഴക്കൻ തോടിന്റെ പാലത്തിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ പാലത്തില്‍ നിന്ന് തോട്ടിലേക്ക് തെറിച്ചുവീഴുകയായിരുന്നു
മലപ്പുറം: നോമ്പു തുറയ്ക്കുള്ള ഭക്ഷണം വാങ്ങി സ്‌കൂട്ടറിൽ വീട്ടിലേക്ക് വരവെ കാറിടിച്ച് തോട്ടിലേക്ക് തെറിച്ചുവീണ സ്‌കൂട്ടർ യാത്രക്കാരന് വേണ്ടിയുള്ള തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി. കാണാതായ തലപ്പാറ വലിയപറമ്പ് ചാന്ത് മുഹമ്മദ് ഹാഷിറി (22) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് 6.30ഓടെ തിരൂരങ്ങാടി തലപ്പാറ കിഴക്കൻ തോടിന്റെ പാലത്തിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ പാലത്തില്‍ നിന്ന് തോട്ടിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഞായറാഴ്ച രാത്രി 12വരെ ഫയർഫോഴ്സും സന്നദ്ധ സംഘടനകളും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇന്നലെ രാവിലെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും എത്തി. പൊലീസും ഫയർഫോഴ്സും സന്നദ്ധ സേനാംഗങ്ങളും ചേർന്ന് തെരച്ചില്‍ നടത്തിയെങ്കിലും ഏറെ വൈകിയിട്ടും കണ്ടെത്താനായിരുന്നില്ല. വീതി കുറഞ്ഞതെങ്കിലും തോട്ടിലെ കുത്തൊഴുക്കും ശക്തമായ മഴയും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരുന്നു.
ഇന്ന് തലപ്പാറ മുട്ടിച്ചിറക്കു സമീപമാണ് മൃതദേഹം പൊന്തിയ നിലയിൽ ലഭിച്ചത്. നോമ്പു തുറയ്ക്കുള്ള ഭക്ഷണം വാങ്ങി വരുമ്പോൾ കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വെച്ചാണ് കാറിടിച്ചത്. ഇടിയെ തുടർന്ന് തോട്ടിലേക്ക് വീഴുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഖബറടക്കം നടത്തും.
Malappuram,Malappuram,Kerala
July 08, 2025 8:32 AM IST
നോമ്പ് തുറയ്ക്കുള്ള ഭക്ഷണം വാങ്ങി വീട്ടിലേക്കുവരവെ കാറിടിച്ച് തോട്ടിൽവീണ 22കാരന്റെ മൃതദേഹം മൂന്നാംദിവസം കണ്ടെത്തി