Leading News Portal in Kerala

ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനത്തിൽ ടൂറിസം വകുപ്പിനെയും മന്ത്രിയെയും കുറ്റപ്പെടുത്താനാകില്ല; വി ഡി സതീശൻ|Tourism department and minister muhmmad riyas cannot be blamed for Jyoti Malhotra s visit to Kerala says VD Satheesan


Last Updated:

നിർദോഷമായാണ് വ്ലോ​ഗറെ കേരളത്തിൽ എത്തിച്ചതെന്നും സതീശൻ പറഞ്ഞു

News18News18
News18

പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ പിടിയിലായ വ്ലോ​ഗർ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനത്തിൽ ടൂറിസം വകുപ്പിനെയും മന്ത്രിയെയും പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

ഈ വിഷയത്തിൽ ടൂറിസം വകുപ്പിനെയും ടൂറിസം മന്ത്രിയേയും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് സതീശൻ പറഞ്ഞു. ചാരപ്രവർത്തനത്തിന് വേണ്ടിയാണ് ജ്യോതി കേരളത്തിലേക്ക് വരുന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ അവരെ ഇവിടേക്ക് എത്തിക്കുമായിരുന്നില്ലെന്നും വ്ലോ​ഗർ എന്ന നിലയ്ക്കാണ് അവർ എത്തിയത്.

വ്ലോ​ഗറെ കൊണ്ടുവന്ന പ്രമോഷൻ നടത്തിയത് സർക്കാരിനെയോ ടൂറിസം വകുപ്പിനെയോ ടൂറിസം മന്ത്രിയേയോ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. വരുമ്പോൾ അവർ ചാരപ്രവർത്തകയാണെന്ന് അറിയില്ലല്ലോ.

നിർദോഷമായാണ് വ്ലോ​ഗറെ കേരളത്തിൽ എത്തിച്ചതെന്നും സതീശൻ പറഞ്ഞു. സിപിഎമ്മായിരുന്നു പ്രതിപക്ഷത്തെങ്കിൽ ഇക്കാര്യത്തിൽ ടൂറിസം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടതെന്നും ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഒന്നും സർക്കാരിനെ പ്രതിപക്ഷം കുറ്റപ്പെടുത്തില്ല.

എന്നാൽ ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. നിലവിലെ മന്ത്രിയെക്കൊണ്ട് ഇതിനൊന്നും സാധിക്കില്ല. അവർ രാജിവച്ചു ഇറങ്ങിപ്പോകണമെന്ന് കൂട്ടിച്ചേർത്തു

മലയാളം വാർത്തകൾ/ വാർത്ത/Kerala/

ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനത്തിൽ ടൂറിസം വകുപ്പിനെയും മന്ത്രിയെയും കുറ്റപ്പെടുത്താനാകില്ല; വി ഡി സതീശൻ