‘ജ്യോതിമല്‍ഹോത്ര വന്നത് താന്‍ വിളിച്ചിട്ടല്ല’ : വി. മുരളീധരൻ|Jyothi Malhotra did not come on my invitation says ex central minister V Muraleedharan
Last Updated:
സർക്കാർ നൽകേണ്ട മറുപടികളിൽ നിന്ന് ഒളിച്ചോടാൻ പുതിയ വിവാദം സൃഷ്ടിക്കുകയാണെന്നും വി മുരളീധരൻ
ചാരവൃത്തി കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ തന്റെ പേര് വലിച്ചിഴക്കുന്നത് വിഷയത്തിൽ നിന്ന് സംസ്ഥാന സര്‍ക്കാരിന് രക്ഷപെടാനെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.
സംസ്ഥാന ടൂറിസം വകുപ്പ് ജ്യോതി മൽഹോത്രയെ പണം കൊടുത്ത് കൊണ്ടുവന്നു എന്ന വിവരം പുറത്തുവന്നതോടെ സർക്കാർ പ്രതിരോധത്തിലാവുകയായിരുന്നു.
വന്ദേ ഭാരതിൻ്റെ ഉദ്ഘാടന യാത്രയിൽ നിരവധി ആളുകൾ തന്റെ പ്രതികരണം എടുത്തു, അതിലൊരാള്‍ മാത്രമാണ് ഈ വ്ലോഗര്‍ എന്ന് മുരളീധരന് വിശദീകരിച്ചു. താന്‍ ക്ഷണിച്ചിട്ടല്ല അവര്‍ വന്നത്.
എന്നാല്‍ എന്തുനടപടിക്രമം പാലിച്ചാണ് ചാരവനിതയെ കൊണ്ടുവന്നതെന്ന് സംസ്ഥാന സർക്കാർ വിശദീകരിക്കണം. സർക്കാർ നൽകേണ്ട മറുപടികളിൽ നിന്ന് ഒളിച്ചോടാൻ പുതിയ വിവാദം സൃഷ്ടിക്കുകയാണ്. ഇതുകൊണ്ടൊന്നും ബിജെപിയെ പ്രതിരോധത്തിൽ ആക്കാമെന്ന് കരുതേണ്ടെന്നും വി മുരളീധരൻ ബംഗളൂരിൽ പറഞ്ഞു.
Thiruvananthapuram,Kerala
July 08, 2025 9:00 PM IST