വയനാട് ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ചുതെറിപ്പിച്ച് അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്|Mother and daughter seriously injured after being hit by car while crossing the road after getting off a bus in Wayanad
Last Updated:
തമിഴ്നാട് ഭാഗത്തുനിന്ന് വന്ന കാർ ഇരുവരെയും ഇടിക്കുകയായിരുന്നു
വയനാട്: കൽപ്പറ്റ താളൂരിൽ വാഹനാപകടത്തിൽ അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്. ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം.
തമിഴ്നാട് ഭാഗത്തുനിന്ന് വന്ന കാർ ഇരുവരെയും ഇടിക്കുകയായിരുന്നു. താളൂർ ആലുങ്ങൽ വീട്ടിൽ ദീപ, മകൾ അനാമിക എന്നിവർക്കാണ് പരിക്കേറ്റത്.
ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദീപയുടെ തോൾ എല്ലിനും കാലിനും പരിക്കേറ്റിട്ടുണ്ട്. അനാമികയുടെ ഇടുപ്പിനും കാലിനും ആണ് പരിക്ക്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം ഉണ്ടായത്.
July 09, 2025 2:47 PM IST
വയനാട് ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ചുതെറിപ്പിച്ച് അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്