അടുത്ത കേരള മുഖ്യമന്ത്രിയാകാൻ യോഗ്യൻ താൻ എന്ന സർവെ ഫലം പങ്കുവെച്ച് ശശി തരൂർ|shashi tharoor shares the survey which presents him as the next kerala chief minister
Last Updated:
കൂപ്പുകൈ ഇമോജിയോടെയാണ് അടുത്ത മുഖ്യമന്ത്രി ആകാനുള്ള തന്റെ യോഗ്യത സംബന്ധിച്ച സർവ്വേ ഫലം ശശി തരൂർ പങ്കുവെച്ചത്
അടുത്ത കേരള മുഖ്യമന്ത്രിയാകാൻ യോഗ്യൻ താൻ എന്ന സർവെ ഫലം പങ്കുവെച്ച് ശശി തരൂർ. സ്വകാര്യ സർവേ ഫലം സംബന്ധിച്ച് എക്സിൽ പങ്കുവയ്ക്കപ്പെട്ട ഒരു വാർത്ത തരൂർ ഷെയർ ചെയ്യുകയായിരുന്നു.
കൂപ്പുകൈ ഇമോജിയോടെയാണ് അടുത്ത മുഖ്യമന്ത്രി ആകാനുള്ള തന്റെ യോഗ്യത സംബന്ധിച്ച സർവ്വേ ഫലം ശശി തരൂർ പങ്കുവെച്ചത്. 28.3% പേരും ശശി തരൂർ മുഖ്യമന്ത്രി ആകണമെന്ന് അഭിപ്രായപ്പെട്ടതായാണ് സർവ്വേ ഫലം വ്യക്തമാക്കുന്നത്. കേരള വോട്ട് വൈബ് എന്ന സ്വകാര്യ ഏജൻസി വഴിയാണ് സർവ്വേ നടത്തിയത്.
അതിനിടെ ശശി തരൂർ മുഖ്യമന്ത്രിയാകണം എന്നാണ് ജനഹിതമെന്ന തരത്തിൽ ഫലം പ്രഖ്യാപിച്ച സർവ്വേ തള്ളി ഐ എൻ സി വൃത്തങ്ങൾ. ഭരണ വിരുദ്ധ വോട്ടുകളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനായി ബിജെപി സ്പോൺസർ ചെയ്ത കൃത്രിമ സർവ്വേയാണ് ഇതെന്ന് പ്രതികരിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിലവിൽ ആരേയും ഉയർത്തിക്കാട്ടേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ പാർട്ടിയിലെ ആരും സ്വയം നേതൃത്വ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത് ശരിയല്ലെന്നും പ്രതികരിച്ചു.
കഴിഞ്ഞ കുറച്ചു കാലങ്ങളായി തരൂർ സ്വീകരിക്കുന്ന നിലപാടുകൾ കോൺഗ്രസിനെ അനശ്ചിതത്വത്തിൽ ആക്കുന്ന തരത്തിലുള്ളതായിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയാകാൻ താൻ യോഗ്യനാണെന്ന് വ്യക്തമാക്കുന്ന എക്സ്പോസ്റ്റുമായി തരൂർ എത്തിയിരിക്കുന്നത്.
New Delhi,Delhi
July 09, 2025 6:01 PM IST