ടിപ്പര്‍ ലോറിയുടെ ടയര്‍ മാറുന്നതിനിടയില്‍ ജാക്കി ഉയര്‍ന്ന് വൈദ്യുതി ലൈനില്‍ തട്ടി യുവാവ് മരിച്ചു | man died while changing a tipper lorry tire in Changanassery
Last Updated:
ഷോക്കേറ്റ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാൻ കഴിഞ്ഞില്ല
ചങ്ങനാശേരി: ടിപ്പര്‍ ലോറിയുടെ ടയര്‍ മാറുന്നതിനിടയില്‍ ഹൈഡ്രോളിക് ജാക്കി ഉയര്‍ന്ന് വൈദ്യുതി ലൈനില്‍ തട്ടി യുവാവ് മരിച്ചു. മാമ്പുഴക്കേരി നെടിയകാലപറമ്പിൽ രാജുവിന്റെയും സാന്റിയുടെയും മകൻ സിജോ രാജുവാണ് മരിച്ചത്. ചങ്ങനാശേരി ബൈപ്പാസിൽ സൗപർണിക ഫ്ലാറ്റിന് സമീപം രാവിലെ 10: 30 ഓടെയാണ് അപകടം സംഭവിച്ചത്.
ഷോക്കേറ്റ ഉടനെ സിജോയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ 10 വര്‍ഷമായി സിജോ ഈ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ചങ്ങനാശേരി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
Changanassery,Kottayam,Kerala
July 07, 2025 4:50 PM IST