Leading News Portal in Kerala

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണു മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം; മകന് ദേവസ്വംബോർഡിൽ ജോലി| rs 10 lakhs to Bindus family who died in Kottayam Medical College building collapse Son gets job in Devaswom Board


Last Updated:

ബിന്ദുവിന്റെ മകൾ നവമിയുടെ ശസ്ത്രക്രിയ ഇന്നലെ നടന്നു. 8 മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടന്നത്

ബിന്ദു (ഇടത്), തകർന്ന കെട്ടിടം ബിന്ദു (ഇടത്), തകർന്ന കെട്ടിടം
ബിന്ദു (ഇടത്), തകർന്ന കെട്ടിടം

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണു മരിച്ച വൈക്കം തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാകും തുക നൽകുക. ഇതു കൂടാതെ ബിന്ദുവിന്റെ മകൻ‌ നവനീതിന് ജോലി നൽകാനും മന്ത്രിസഭ തീരുമാനിച്ചു. നവനീതിന് ഉചിതമായ ജോലി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് മന്ത്രിസഭാ യോഗം ശുപാർശ ചെയ്തു.

അതേസമയം, ബിന്ദുവിന്റെ മകൾ നവമിയുടെ ശസ്ത്രക്രിയ ഇന്നലെ നടന്നു. ‘കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ ദൗർഭാഗ്യകരമായ അപകടത്തിൽ മരണമടഞ്ഞ ബിന്ദുവിന്റെ മകളുടെ ശസ്ത്രക്രിയ ഇന്നലെ നടന്നു. 8 മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം മകന് ജോലി നൽകാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 10 ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചു. പ്രിയ ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ ചേട്ടനെ ഫോണിൽ വിളിച്ച് സംസാരിച്ചു’- ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

ജൂലൈ മൂന്നിനാണ് മെഡിക്കൽ കോളേജിലെ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണത്. ആദ്യം ആളപായമില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്. പിന്നീട് തന്റെ ഒപ്പം വന്ന അമ്മ ബിന്ദുവിനെ കാണാനില്ലെന്ന മകളുടെ പരാതിയിൽ പരിശോധന നടത്തിയപ്പോഴാണ് ബിന്ദുവിനെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തുന്നത്. കണ്ടെടുക്കുമ്പോൾ ജീവൻ ഉണ്ടായിരുന്നെങ്കിലും അൽപസമയം കഴിഞ്ഞ് ബിന്ദു മരണത്തിന് കീഴടങ്ങുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണു മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം; മകന് ദേവസ്വംബോർഡിൽ ജോലി