Leading News Portal in Kerala

കാസർഗോഡ് സ്‌കൂട്ടറിലെത്തിയ കുട്ടിയെ ഫുട്ബോൾ കമൻ്ററി വെച്ച് റീൽസാക്കിയ പോലീസുകാരന് സസ്പെൻഷൻ|Kasaragod Police officer suspended for making reels of a student on a two wheeler


Last Updated:

ഇലക്ട്രിക് സ്കൂട്ടർ പിടികൂടിയ ദൃശ്യം സജീഷ് റീൽസാക്കി സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു

News18News18
News18

കാഞ്ഞങ്ങാട്: കാസർഗോഡ് സ്‌കൂട്ടറിലെത്തിയ കുട്ടിയെ ഫുട്ബോൾ കമൻ്ററി വെച്ച് റീൽസാക്കിയ പോലീസുകാരന് സസ്പെൻഷൻ. 250 വാട്‌സിൽ താഴെയുള്ള മോട്ടർ പിടിപ്പിച്ച ഇലക്ട്രിക് സ്കൂട്ടർ ഓടിച്ച വിദ്യാർഥിയുടെ ദൃശ്യമാണ് സിവിൽ പൊലീസ് ഓഫിസർ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചത്.

ലൈസൻസും നമ്പറും ഹെൽമറ്റുമില്ലാതെ ഓടിക്കാൻ കഴിയുന്ന വിഭാഗത്തിൽപെട്ട സ്‌കൂട്ടർ ഓടിച്ചെത്തിയ കുട്ടിയെ തടഞ്ഞ പൊലീസ്, ഹെൽമറ്റ് വാങ്ങിപ്പിക്കുകയും മൂന്നുമണിക്കൂറോളം പൊലീസ് സ്‌റ്റേഷനിൽ തടഞ്ഞുവയ്ക്കുകയും ചെയ്തെന്നാണ് പരാതി.

കാസർഗോഡ് എആർ ക്യാംപിലെ സിവിൽ പോലീസ് ഓഫീസറായ കെ സജേഷിനെയാണ് ജില്ലാ പോലീസ് മേധാവി ബി.വി.വി ജയ് ഭാരത് റെഡ്‌ഡി സസ്പെൻഡ് ചെയ്തത്. സ്കൂട്ടർ പിടികൂടിയ ദൃശ്യം സജീഷ് റീൽസാക്കി സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു.

ഫുട്ബോൾ കമന്ററിയുടെ രീതിയിലാണ് റീൽസ് ഒരുക്കിയത്. എസ് ഐ അഖിലിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. എസ് ഐയ്ക്കെതിരെയും അന്വേഷണം വന്നേക്കും.