നടി ലീനാ ആന്റണി 75ാം വയസിൽ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയെഴുതി| Actress Leena Antony wrote the Higher Secondary Equivalency Examination at the age of 75
Last Updated:
63 വർഷം മുൻപ് പഠനം നിർത്തിയ നടി ലീനാ ആന്റണി നാലുവർഷം മുൻപാണ് ലീന പഠനം പുനരാരംഭിച്ചത്
ആലപ്പുഴ: അച്ഛന്റെ മരണത്തെ തുടർന്ന് 63 വർഷം മുൻപ് പഠനം നിർത്തിയ നടി ലീനാ ആന്റണി 75-ാം വയസിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതി. മൂന്ന് വർഷം മുൻപ് പത്താംതരം തുല്യതാ പരീക്ഷ ലീന പാസായിരുന്നു. കഴിഞ്ഞ ദിവസം ചേർത്തല ഗവ. ഗേൾസ് സ്കൂളിലാണ് ഹയർസെക്കൻഡറി രണ്ടാംവർഷ തുല്യതാ പരീക്ഷയെഴുതിയത്.
നാലുവർഷം മുൻപാണ് ലീന പഠനം പുനരാരംഭിച്ചത്. തുടര്ന്ന് 2022-ൽ പത്താംതരം തുല്യത ജയിച്ചിരുന്നു. തുടർന്നാണ് ഹയർസെക്കൻഡറി പഠനം തുടങ്ങിയത്. സൗകര്യമുള്ളപ്പോഴെല്ലാം തൃച്ചാറ്റുകുളം എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽപ്പോയി പഠിച്ചു. പത്താംതരത്തിൽ ഒപ്പമുണ്ടായിരുന്ന കൂട്ടുകാർക്കൊപ്പമായിരുന്നു പഠനം. സെന്റർ കോഡിനേറ്റർ കെ കെ രമണി ക്ലാസുകൾക്ക് നേതൃത്വം നൽകി.
Alappuzha,Alappuzha,Kerala
July 11, 2025 8:08 AM IST