മന്ത്രി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരൻ ജീവനൊടുക്കിയ നിലയിൽ| office staff of minister v abdurahman found dead in thiruvananthapuram
Last Updated:
2021 മുതൽ മന്ത്രിയുടെ ഓഫീസിലെ അസിസ്റ്റന്റാണ് ബിജു. ഇന്നലെയും മന്ത്രിയുടെ ഓഫീസിൽ ജോലിക്ക് എത്തിയിരുന്നു
തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹിമാന്റെ സ്റ്റാഫ് അംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി. ഓഫീസ് സ്റ്റാഫായ ബിജുവാണ് മരിച്ചത്. വയനാട് സ്വദേശിയാണ്. തിരുവനന്തപുരം നന്ദൻകോടുള്ള ക്വാര്‍ട്ടേഴ്സിലാണ് ഇയാള്‍ താമസിച്ചിരുന്നത്. മരണകാരണം വ്യക്തമായിട്ടില്ല. ഭാര്യയും ബിജുവിനൊപ്പം താമസിച്ചിരുന്നു. കഴിഞ്ഞ ദിവസം ഭാര്യ നാട്ടിലേക്ക് പോയതായാണ് വിവരം.
ഇന്ന് ഓഫീസിലെത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് മ്യൂസിയം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി മുറി തള്ളി തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെയും മന്ത്രിയുടെ ഓഫീസിൽ ജോലിക്ക് എത്തിയിരുന്നു. 2021 മുതൽ മന്ത്രിയുടെ ഓഫീസിലെ അസിസ്റ്റന്റാണ് ബിജു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
July 11, 2025 1:11 PM IST