Leading News Portal in Kerala

സുരേഷ് ഗോപിയുടെ മാലയിൽ പുലിപ്പല്ലുണ്ടെന്ന പരാതി;അന്വേഷണം ആരംഭിച്ച് വനം വകുപ്പ്; പരാതിക്കാരന്റെ മൊഴിയെടുക്കും Forest Department starts investigation On the complaint that actor and union minister Suresh Gopis chain contains tiger teeth


Last Updated:

പരാതിക്കാരൻ നേരിട്ട് ഹാജരാകണമെന്നും തെളിവ് കൈവശമുണ്ടെങ്കിൽ അത് ഹാജരാക്കമെന്നും കാണിച്ച് വനം വകുപ്പ് നോട്ടീസ് നൽകി

News18News18
News18

കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മാലയിൽ പുലിപ്പല്ലുണ്ടെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് വനം വകുപ്പ്. കേസിലെ പരാതിക്കാരനായ ഐഎന്‍ടിയുസി യുവജന വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എ. മുഹമ്മദ് ഹാഷിമിന്റെ മൊഴിയെടുക്കും. പരാതിക്കാരൻ നേരിട്ട് ഹാജരാകണമെന്നും തെളിവ് കൈവശമുണ്ടെങ്കിൽ അത് ഹാജരാക്കമെന്നും കാണിച്ച് വനം വകുപ്പ് നോട്ടീസ് നൽകി. അടുത്ത 21ന് പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം.

പുലിപ്പല്ല് മാല ഉപയോഗിച്ചെന്ന പരാതിയിൽ റാപ്പർ വേടനെതിരെ വനം വകുപ്പ് കേസെടക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ്ഗോപിയുടെ പേരിലും സമാന ആരോപണം ഉയർന്നത്. പുലിപ്പല്ല് മാല ധരിച്ച സുരേഷ് ഗോപിയുടെ ദൃശ്യമടക്കമാണ് ഹാഷിം പരാതി നൽകിയത്. സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതി പിന്നീട് വനംവകുപ്പിന് കൈമാറുകയായിരുന്നു. വന്യ ജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണ് സുരേഷ്ഗോപി നടത്തിയതെന്ന് പരാതിയിൽ പറയുന്നു.

വന്യജീവി സംരക്ഷണ നിയമ പ്രകാരം പുലിപ്പല്ല് കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. നിയമത്തിലെ ഷെഡ്യൂള്‍ ഒന്നില്‍ രണ്ടാംഭാഗത്തിലാണ് പുലി ഉള്‍പ്പെടുന്നത്. പാരമ്പര്യമായി ലഭിച്ചതാണെങ്കിലും പുലിപ്പല്ല് സൂക്ഷിക്കാന്‍ പാടില്ലെന്നാണ് നിയമം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

സുരേഷ് ഗോപിയുടെ മാലയിൽ പുലിപ്പല്ലുണ്ടെന്ന പരാതി;അന്വേഷണം ആരംഭിച്ച് വനം വകുപ്പ്; പരാതിക്കാരന്റെ മൊഴിയെടുക്കും