കൊട്ടാരക്കരയിൽ രണ്ട് കിലോമീറ്റർ ഓടിനടന്ന നായ ആറു പേരെ ആക്രമിച്ചു | Stray dog attacks six people within two kilometres
Last Updated:
പുലമണിൽ കട നടത്തുന്ന ഗോപിനാഥനെ കടയിൽ കയറിയാണ് നായ ആക്രമിച്ചത്. ഇദ്ദേഹത്തിൻ്റെ മൂക്ക് കടിച്ച് പറിച്ചു
കൊട്ടാരക്കര നഗരത്തിലെ തെരുവുനായ ആക്രമണത്തിൽ (stray dog attack) ആറ് പേർക്ക് പരിക്കേറ്റു. പുലമൺ സ്വദേശിയായ 70 കാരന്റെ മൂക്ക് നായ കടിച്ച് പറിച്ചു. ഗണപതി ക്ഷേത്രത്തിൽ ആരാധനക്കെത്തിയ ഒരാൾക്കും കടിയേറ്റു. പരിക്ക് പറ്റിയവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
രാവിലെ 11 മണിയോടെയായിരുന്നു ആക്രമണം. ടൗണിൽ പല ഭാഗത്തായി ഓടി നടന്നാണ് തെരുവ് നായ ആക്രമിച്ചത്. ചെന്നൈയിൽ നിന്നും ക്ഷേത്രങ്ങൾ സന്ദർശിച്ച് ആരാധന നടത്തിവരുന്ന സംഘത്തിൽപ്പെട്ട ചെന്നൈ സ്വദേശി ഗംഗാധരന് കടിയേറ്റത് ഗണപതി ക്ഷേത്ര പരിസരത്ത് വെച്ചാണ്. പുലമണിൽ കട നടത്തുന്ന ഗോപിനാഥനെ കടയിൽ കയറിയാണ് നായ ആക്രമിച്ചത്. ഇദ്ദേഹത്തിൻ്റെ മൂക്ക് കടിച്ച് പറിച്ചു.
താലൂക്ക് ആശുപത്രി പരിസരത്ത് വെച്ച് നായയുടെ കടിയേൽക്കാതെ ഓടി രക്ഷപെടുന്നതിനിടയിൽ പാണ്ടിത്തിട്ട സ്വദേശി കുഞ്ഞുമോൾ വീണ് നെറ്റിക്ക് പരിക്കേറ്റു. മുറിവിൽ മൂന്ന് തുന്നൽ വേണ്ടി വന്നു. ഒപ്പമുണ്ടായിരുന്ന മരുമകൾ ബാഗ് കൊണ്ട് അടിച്ചതോടെയാണ് നായ പിൻമാറിയത്.
പുലമണിൽ തുടങ്ങിയ ആക്രമണം രണ്ട് കിലോമീറ്ററിനുള്ളിലാണ് സംഭവിച്ചത്. ആറ് പേർക്ക് പരിക്കേറ്റു. സമാന രീതിയിൽ മുൻപ് രണ്ട് പ്രാവശ്യം ടൗണിൽ ആക്രമണം നടന്നിരുന്നു. അന്ന് 18 പേർക്കാണ് കടിയേറ്റത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ ജനങ്ങൾ ഭീതിയിലാണ്.
Summary: Six people got injured in a stray dog attack taken place in Kottarakkara, Kollam. The incident was reported from across two kilometres in Kottarakkara. The injured sought treatment in the taluk hospital, Kottarakkara
Thiruvananthapuram,Kerala
July 11, 2025 3:26 PM IST