ക്യാപ്സൂളുകളാക്കി വിഴുങ്ങിയ കൊക്കെയ്ൻ കണ്ടെത്തി; കൊച്ചി വിമാനത്താവളത്തിൽ ദമ്പതികൾ പിടിയിൽ Couple arrested at Nedumbassery airport with cocaine swallowed in capsules
Last Updated:
80 ക്യാപ്സൂളുകളാണ് ഇരുവരും വിഴുങ്ങിയതായി കണ്ടെത്തിയത്
കൊക്കെയ്ൻ ക്യാപ്സൂളുകളാക്കി വിഴുങ്ങിയ ദമ്പതികളെ കൊച്ചി നെടുമ്പാശേരി വിമാനത്താവത്തിൽ നിന്ന് പിടികൂടി. കൊച്ചി ഡിആർഐ സംഘമാണ് ബ്രസീൽ സ്വദേശികളായ ദമ്പതികളെ പിടികൂടിയത്. സ്കാനിംഗിലാണ് 80 ക്യാപ്സൂളുകള്‍ ഇരുവരുടെയും ശരീരത്തിൽ ഒളിപ്പിച്ചതായി കണ്ടെത്തിയത്.
ലഹരി മരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികളെ ഡിആർഐ സംഘം പരിശോധിച്ചത്. എന്നാൽ വിശദമായ പരിശോധനയിൽ ഇവരുടെ ബാഗുകളിലോ ശരീരത്തിലൊ വസ്ത്രത്തിലോ ഒന്നും ഒളിപ്പിച്ചതായി കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് നടത്തിയ സ്കാനിംഗിലാണ് വിഴുങ്ങി ശരീരത്തിനുള്ളിലൊളിപ്പിച്ച നിലയിൽ ക്യാപ്സൂളകൾ കണ്ടെത്തിയത്. ക്യാപ്സൂളുൾ പുറത്തെടുക്കാനായി ഇരുവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകാനായിരുന്നു ദമ്പതികളുടെ പദ്ധതി. ഇവർ തിരുവനന്തപുരത്ത് ഹോട്ടൽ ബുക്ക് ചെയ്തതിന്റെ രേഖകളും കണ്ടെടുത്തു. തിരുവനന്തപുരത്ത് ലഹരി ഇടപാട് നടത്താനായരുന്നു ഇരുവരുടെയും ലക്ഷ്യമെന്നാണ് അധികൃതർ പറയുന്നത്. കസ്റ്റഡിയിലായവരെ കുറിച്ചുള്ള കൂടുതൽ വിവവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മുമ്പ് ലഹരിമരുന്ന് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി കടത്താൻ ശ്രമിച്ച നൈജീരിയൻ സ്വദേശയെ നെടുമ്പാശ്ശേരിയില്‍ പിടികൂടിയിരുന്നു.
Kochi [Cochin],Ernakulam,Kerala
July 12, 2025 8:18 PM IST