വിനോദസഞ്ചാര കേന്ദ്രത്തിനടുത്ത് ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി 4 വയസുകാരന്‍ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരിക്ക് 4-year-old dies after car crashes into electric charging station in Kottayam mother seriously injured
Last Updated:
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു
ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി 4 വയസുകാരന്‍ മരിച്ചു.വാഗമണ്‍ വഴിക്കടവില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.തിരുവനന്തപുരം നേമംസ്വദേശി ആര്യയുടെ മകന്‍ അയാന്‍ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാല പോളിടെക്‌നിക് കോളേജിലെ അധ്യാപികയാണ് ആര്യ.
ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ വഴിക്കടവിലെ ചാർജിങ് സ്റ്റേഷനിൽ കാർ ചാർജ് ചെയ്യാൻ നിറുത്തിയിട്ട ശേഷം സ്റ്റേഷന്റെ മറ്റൊരുഭാഗത്ത് കസേരയിലരിക്കുകയായിരുന്നു ആര്യയും മകനും. ഇതിനിടെ ചാർജ് ചെയ്യാനെത്തിയ മറ്റൊരു കാർ നിയന്ത്രണം വിട്ട് ഇരുവരുടെയും മേൽ ഇടിച്ചു കയറുകയായിരുന്നു. മകനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈരാറ്റുപേട്ട സ്വദേശിയുടേതാണ് അപകടമുണ്ടാക്കിയ കാർ എന്നാണ് വിവരം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Kottayam,Kerala
July 12, 2025 10:27 PM IST
വിനോദസഞ്ചാര കേന്ദ്രത്തിനടുത്ത് ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി 4 വയസുകാരന്‍ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരിക്ക്