പത്തനംതിട്ടയിൽ പഞ്ചായത്ത് അംഗത്തിനും ഭർത്താവിനുമെതിരെ കുറിപ്പെഴുതിവെച്ച് ചായക്കടക്കാരൻ ജീവനൊടുക്കി Tea vendor end his life after writing a letter against panchayat member and husband in Pathanamthitta
Last Updated:
ശനിയാഴ്ച രാവിലെ ചായക്കടയിലാണ് ജീവനൊടുക്കിയ നിലയിൽകണ്ടെത്തിയത്
പത്തനംതിട്ട ആറമ്മുളയിൽ പഞ്ചായത്ത് അംഗത്തിനും ഭർത്താവിനുമെതിരെ കുറിപ്പെഴുതിവെച്ച് ചായക്കടക്കാരൻ ജീവനൊടുക്കി. കോട്ടയ്ക്കകം ജംഗ്ഷനിൽ കഴിഞ്ഞ 15 വർഷക്കാലമായി ചായക്കട നടത്തിക്കൊണ്ടിരുന്ന ബിജു.ബി (55)യെ ആണ് ശനിയാഴ്ച രാവിലെ ചായക്കടയിൽ തൂങ്ങി മരിച്ച നിലയിൽകണ്ടെത്തിയത്.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. കോൺഗ്രസ് പഞ്ചായത്ത് അംഗമായ രമാദേവിയുടെയും ഭർത്താവിന്റെയും നിരന്തരമായ മാനസിക പീഡനത്തിലാണ് താൻ ജീവനൊടുക്കുന്നതെന്ന് കുറിപ്പിൽ പറയന്നു. ബിജു മുൻപ് ചായക്കട നടത്തിയത് രമാദേവിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു. ഇവിടെനിന്ന് ബലമായി ഇറക്കി വിട്ടെന്നും പുതിയ കട തുടങ്ങാനായി ലൈസൻസിന് അപേക്ഷിച്ചപ്പോൾ പഞ്ചായത്ത് അംഗം തടസം നിന്നെന്നും ബിജുവിന്റെ ഭാര്യ ആരോപിച്ചു.
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച പഞ്ചായത്ത് അംഗം തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കമാണെന്ന് പറഞ്ഞു. ആറന്മുള പോലീസ് അസ്വാഭാവിക ഭരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജുവിന് നിരവധി ആളുകളുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
Pathanamthitta,Pathanamthitta,Kerala
July 12, 2025 9:45 PM IST
പത്തനംതിട്ടയിൽ പഞ്ചായത്ത് അംഗത്തിനും ഭർത്താവിനുമെതിരെ കുറിപ്പെഴുതിവെച്ച് ചായക്കടക്കാരൻ ജീവനൊടുക്കി