Leading News Portal in Kerala

വിപഞ്ചികയുടെ മരണം: ഭർത്താവിനെ നാട്ടിൽ കൊണ്ടുവരണം; കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കുടുംബം Vipanchikas death in Sharjah husband should be brought back to India Family wants central agency to investigate the case


Last Updated:

വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നാട്ടിൽ കൊണ്ട് വന്ന് വിചാരണ നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു

ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്റെയും (33) ഒന്നരവയസുകാരിയായ മകള്വൈഭവിയുടെയും മരണത്തി കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം. കേന്ദ്ര സർക്കാരിനെ ആവശ്യം അറിയിക്കുമെന്നും കുടുംബം വ്യക്തമാക്കി. വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നാട്ടിൽ കൊണ്ട് വന്ന് വിചാരണ നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഭർത്താവും വീട്ടുകാരും ചേർന്നാണ് മക്കളെ കൊലപ്പെടുത്തിയതെന്നാണ് വിപഞ്ചികയുടെ കുടുംബത്തിന്റെ ആരോപണം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയിലൂടെ അന്വേഷണ ആവശ്യം ഉന്നയിക്കാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്.

2020 നവംബറിലാണ് കോട്ടയം സ്വദേശി നിതീഷ് വിവാഹം കഴിക്കുന്നത്. അതിന് പിന്നാലെ ഭര്‍തൃവീട്ടുകാരുടെ പീഡനം തുടങ്ങിയെന്നാണ് ആരോപണം.വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ഇത് ഭര്‍ത്താവിന്റെ കുടുംബത്തെ വെട്ടിലാക്കുന്നതാണ്. പട്ടിയെപ്പോലെ തല്ലിയിട്ടുണ്ട്, ആഹാരം തന്നില്ല, ശാരീരികമായി ഉപ്രദവിച്ചിട്ട് അപകടം പറ്റിയതാണെന്ന് പറയും, ഏഴുമാസം ഗര്‍ഭിണിയായിരിക്കെ തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു, അമ്മായിയച്ഛന്‍ മോശമായി പെരുമാറിയിട്ടും കണ്ടില്ലെന്ന് നടിച്ചു ഇങ്ങനെ നിരവധി ആരോപണങ്ങളാണ് മരണകുറിപ്പിൽ ഉള്ളത്. ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിട്ട പീഡനത്തെ കുറിച്ചുള്ള യുവതിയുടെ ഓഡിയോ സന്ദേശവും ആത്മഹത്യാക്കുറിപ്പും ബന്ധുക്കൾക്ക് ലഭിച്ചിട്ടുണ്ട്.

നേരത്തെ കുടുംബം കേരള പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം രാജ്യാന്തര തലേക്കെത്തുന്നതിനാൽ ബുദ്ധിമുട്ടുകള്‍ നേരിടാനുള്ള സാധ്യത കണക്കിലെടുത്താണ് അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്ന് കുടുംബം ആവശ്യപ്പെട്ടത്.