Leading News Portal in Kerala

പരുക്കേറ്റയാളെ ആശുപത്രിയില്‍ ഉപേക്ഷിച്ച് പൊലീസ് മുങ്ങിയതായി പരാതി|allege against police that they abandoned an injured man in the hospital and unattened in kochi


Last Updated:

തൊഴിലാളി മരിച്ചിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപണം

News18News18
News18

അപകടത്തിൽ പരുക്കേറ്റ തൊഴിലാളിയെ ആശുപത്രിയിൽ ഉപേക്ഷിച്ച് പൊലീസ് മുങ്ങിയതായി പരാതി. കൊച്ചി ഹിൽപാലസ് പൊലീസിനെതിരെയാണ് ആരോപണം. തൊട്ടടുത്ത ദിവസം ഒഡീഷ സ്വദേശിയായ തൊഴിലാളി മരിച്ചിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് രണ്ടുതവണ കത്തയച്ചിട്ടും മറുപടി നൽകിയില്ലെന്നും റിപ്പോർട്ട്.

വിഷയം വിവാദമായതോടെ ഇന്നലെയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. കഴിഞ്ഞ മാസം 19-നാണ് സംഭവം. അപകടത്തിൽ പരുക്കേറ്റ ഒഡീഷ സ്വദേശിയായ തൊഴിലാളിയെ ഹിൽപാലസ് പൊലീസാണ് കൊച്ചിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, തൊഴിലാളിയെ ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ പൊലീസ് സംഘം അവിടെനിന്ന് മടങ്ങി.

തുടർന്ന്, തൊട്ടടുത്ത ദിവസം തന്നെ ഇയാൾ മരണപ്പെട്ടു. ഈ വിവരം അറിയിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട് രണ്ടുതവണ ഹിൽപാലസ് പൊലീസിന് ഔദ്യോഗികമായി കത്തയച്ചിട്ടും യാതൊരു വിധത്തിലുള്ള നടപടികളും പൊലീസ് സ്വീകരിച്ചില്ലെന്നും റിപ്പോർട്ട്. പരുക്കേറ്റയാളോട് മനുഷ്യത്വം കാണിക്കാതെയും, മരണവിവരം അറിഞ്ഞിട്ടും തിരിഞ്ഞുനോക്കാതെയും പൊലീസ് മനുഷ്യത്വരഹിതമായി പെരുമാറിയെന്നും ആക്ഷേപം.