മണ്ണാർക്കാട് CPM ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് പടക്കമെറിഞ്ഞതിന് പിടിയിലായയാളുടെ അറസ്റ്റ് രേഖപ്പെടുത്തി; പ്രവർത്തകനല്ലെന്ന് സിപിഎം|man caught throwing firecrackers at Mannarkkad Area Committee office arrest reported says he is not an activist of cpm
Last Updated:
സിപിഎമ്മിൽ സംഘർഷം ഉണ്ടാക്കാനാണ് അഷ്‌റഫ് പടക്കം എറിഞ്ഞതെന്ന് എഫ്ഐആർ
പാലക്കാട്: മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പുല്ലശേരി സ്വദേശി അഷ്‌റഫിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം പിടിയിലായ അഷ്‌റഫ് പ്രവർത്തകനല്ലെന്ന് സിപിഎം. സിപിഎം പ്രവർത്തകനായ അഷ്റഫിനെ പി.കെ ശശി അനുകൂലിയായാണ് പാർട്ടി നേതാക്കൾ വിശേഷിപ്പിക്കുന്നത്. കലാപശ്രമം, അനധികൃതമായി സ്ഫോടക വസ്തുക്കൾ കൈവശം വയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സിപിഎമ്മിൽ സംഘർഷം ഉണ്ടാക്കാനാണ് അഷ്‌റഫ് പടക്കം എറിഞ്ഞതെന്ന് എന്ന് എഫ്ഐആർ.
ഭാരതീയ ന്യായ് സംഹിത സെക്ഷൻ 288, 192, ഇന്ത്യൻ എക്സ്പ്ലോസീവ് ആക്ടിലെ 9(b)1(b) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കെടിഡിസി ചെയർമാൻ പികെ ശശിയുടെ മുൻ ഡ്രൈവറാണ് അറസ്റ്റ് ചെയ്ത വ്യക്തിയെന്നും ഇന്നലെ ആക്രമണം നടന്ന സമയത്ത് അഷ്റഫ് മദ്യപിച്ച് സ്വബോധമില്ലാത്ത നിലയിലായിരുന്നു. നാളെ ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം അവന്റെ തലയ്ക്ക് വല്ല വെളിവും ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യില്ലെന്നും അയാൾക്ക് സിപിഎമ്മുമായി ഒരു ബന്ധവുമില്ലെന്നും ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു പ്രതികരിച്ചു. ലീഗ് ഭരണമുള്ള മണ്ണാർക്കാട് നഗരസഭയിലെ പരിപാടിയിൽ സി പി എമ്മിനെയും ഡിവൈഎഫ്ഐയെയും വെല്ലുവിളിച്ച് പികെ ശശി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് ഈ സംഭവം. മണ്ണാർക്കാട് സജീവ സാന്നിധ്യമായി ഉണ്ടാകുമെന്ന് പറഞ്ഞ പികെ ശശിയുടെ ബിഗ്ബി സിനിമയിലെ ഡയലോഗാണ് നേതൃത്വത്തിൽ പുകച്ചിലുണ്ടാക്കിയത്.
Palakkad,Kerala
July 13, 2025 8:59 PM IST
മണ്ണാർക്കാട് ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് പടക്കമെറിഞ്ഞതിന് പിടിയിലായയാളുടെ അറസ്റ്റ് രേഖപ്പെടുത്തി; പ്രവർത്തകനല്ലെന്ന് സിപിഎം