Leading News Portal in Kerala

സെക്രട്ടേറിയറ്റിൽ രാത്രി ഡ്യൂട്ടിക്കിടെ പൊലീസുകാരിക്ക് പാമ്പു കടിയേറ്റു Policewoman bitten by snake while on night duty at Secretariat thiruvananthapuram


Last Updated:

ആശ സമരപ്പന്തലിന് പിറകിൽ സുരക്ഷാ ഡ്യൂട്ടിക്കിടെയായിരുന്നു പാമ്പുകടിയേറ്റത്

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സെക്രട്ടേറിയറ്റലെ രാത്രി ഡ്യൂട്ടിക്കിടെ പൊലീസുകാരിക്ക് പാമ്പു കടിയേറ്റു. കഴിഞ്ഞ ദിവസം രാത്രി സെക്രട്ടേറിയറ്റ് വളപ്പിൽ‌വച്ചാണ് വനിതാ ബറ്റാലിയയിലെ ഉദ്യോഗസ്ഥയ്ക്ക് പാമ്പുകടിയേറ്റത്.ആശ സമരപ്പന്തലിന് പിറകിൽ സുരക്ഷാ ഡ്യൂട്ടിക്കിടെയായിരുന്നു സംഭവം.പൊലീസുകാരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ആശമാരുടെ സമരം നടക്കുന്നതിനാൽ 10 വനിതാ പൊലീസുകാരെ സെക്രട്ടേറിയറ്റിൽ രാത്രി ഡ്യൂട്ടിക്കിടാറുണ്ട്. 8 പേർക്ക് സെക്രട്ടേറിയറ്റിനു മുന്നിലെ സമരപന്തലിന് സമീപവും രണ്ടുപേർക്ക് സെക്രട്ടേറിയറ്റ് വളപ്പിനകത്തുമാണ് ഡ്യൂട്ടി.