Leading News Portal in Kerala

മദ്രസാപഠനം 15 മിനിറ്റ് കുറയ്ക്കട്ടെയെന്ന് സർക്കാർ; അരമണിക്കൂർ അധിക ക്ലാസ്സ് എടുക്കട്ടെയെന്ന് സമസ്ത|Government says reduce madrasa studies by 15 minutes Samastha says take half an hour extra class on school time changing issue


Last Updated:

സർക്കാരിന് പ്രധാനം കുട്ടികളുടെ വിദ്യാഭ്യാസമാണെന്നും ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സർക്കാരിനെ വിരട്ടുന്നത് ശരിയല്ലെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചിരുന്നു

News18News18
News18

സ്കൂൾ സമയമാറ്റത്തിൽ സമുദായ സംഘടനകൾ സർക്കാരിനെ വിരട്ടേണ്ടതില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണത്തോടെ സമസ്തയും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാവുന്നു. രാവിലത്തെ 15 മിനിറ്റ് ഒഴിവാക്കി വൈകുന്നേരം അരമണിക്കൂർ അധിക ക്ലാസ്സ് എന്ന ഫോർമുലയാണ് സമസ്ത മുന്നോട്ടുവയ്ക്കുന്നത്.

എന്നാൽ സമസ്ത മദ്രസ പഠനം 15 മിനിറ്റ് വെട്ടി ചുരുക്കട്ടെ എന്നാണ് സർക്കാർ നിലപാട്. ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രം സൗജന്യം കൊടുക്കാനാകില്ലെന്നും അവര്‍ സമയം ക്രമീകരിക്കുന്നതായിരിക്കും നല്ലതെന്നും വിഷയത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചിരുന്നു.

സർക്കാരിന് പ്രധാനം കുട്ടികളുടെ വിദ്യാഭ്യാസമാണെന്നും ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സർക്കാരിനെ വിരട്ടുന്നത് ശരിയല്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്കൂൾ സമയം മാറ്റിയത് മദ്രസ വിദ്യാഭ്യാസത്തിന് തടസമുണ്ടാകുമെന്നാരോപിച്ച് സമസ്ത് രംഗത്തെത്തിയതിന് പിന്നാലെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഈ പ്രതികരണത്തിനെതിരെയാണ് സമസ്ത രം​ഗത്തെത്തിയിരക്കുന്നത്.