Leading News Portal in Kerala

പോക്സോ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മുനിസിപ്പൽ കൗൺസിലറെ സിപിഎം പുറത്താക്കി CPM expels municipal councilor arrested in POCSO case


Last Updated:

പത്താം ക്ളാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്

News18News18
News18

പോക്സോ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മുനിസിപ്പൽ കൗൺസിലറെ സിപിഎം പുറത്താക്കി.കോതമംഗലം നഗരസഭ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷനും സിപിഎം മലയിൻകീഴ് ബ്രാഞ്ച് സെക്രട്ടറിയുമായ കുടിയാറ്റ് കെ.വി.തോമസിനെയാണ് (58) പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.മുനിസിപ്പൽ കൗൺസിലർ സ്ഥാനം രാജിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഏരിയ സെക്രട്ടറി കെ.എ. ജോയി പറഞ്ഞു.

പത്താം ക്ളാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിലാണ് കെ.വി തോമസ് അറസ്റ്റിലാകുന്നത്. 2024 മാർച്ച് മുതൽ നഗരസഭാ ഓഫിസിലും മറ്റിടങ്ങളിലും വച്ച് കെ വി തോമസ് പെൺകുട്ടിയെ കടന്നുപിടിച്ചെന്നും ഫോണിൽ ശല്യപ്പെടുത്തിയെന്നുമാണ് കേസ്.ശല്യം സഹിക്കാതായപ്പോൾ പെൺകുട്ടി ബന്ധുവിനോട് പരാതി പറയുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മുൻപ് ബന്ധുവായ യുവതിയെ പീഡിപ്പിച്ച കേസിലും കെവി തോമസ് പ്രതിയായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

സിപിഎം കോതമംഗലം മുനിസിപ്പൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും 8–ാം വാർഡ് കൗൺസിലറുമായ കെവി തോമല് 3–ാം തവണയാണ് കൗൺസിലറായി തരഞ്ഞെടുക്കപ്പെട്ടത്