Leading News Portal in Kerala

രണ്ട് വിസി നിയമനങ്ങൾ ഡിവിഷൻ ബെഞ്ച് റദ്ദാക്കി; ഗവർണർ RSS അജണ്ട നടപ്പിലാക്കുന്നതിൽ നിന്ന് പിൻവാങ്ങണമെന്ന് മന്ത്രി|High Court quashes appointment of interim vice-chancellors technical University and digital University


Last Updated:

കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ. കെ. ശിവപ്രസാദിനെയും കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ. സിസ തോമസിനെയുമാണ് ഗവർണർ താത്കാലികമായി നിയമിച്ചത്

News18News18
News18

കേരളത്തിലെ രണ്ട് സർവകലാശാലകളിലെ താത്കാലിക വൈസ് ചാന്‍സലര്‍മാരുടെ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ. കെ. ശിവപ്രസാദിനെയും കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ. സിസ തോമസിനെയുമാണ് ചാന്‍സലര്‍ കൂടിയായ ഗവർണർ താത്കാലികമായി നിയമിച്ചത്.

ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, വിപി ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വൈകിട്ട് 4മണിക്കാണ് വിധി പറഞ്ഞത്. സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് താല്‍ക്കാലിക വിസിമാരെ നിയമിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് വിധി. സിസ തോമസ് കേസിലെ ഡിവിഷന്‍ ബെഞ്ച് വിധി ഗവര്‍ണ്ണര്‍ പാലിക്കണമെന്നും ആയിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.

ഇതിനെതിരെ ഗവര്‍ണ്ണര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി.കേരള ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെയും താത്കാലിക വിസിമാരുടെ കാലാവധി മെയ് മാസം 28നാണ് അവസാനിച്ചത്.

അപ്പീലില്‍ അന്തിമ തീരുമാനമെടുക്കുന്നതുവരെയാണ് ഇവരുവര്‍ക്കും തല്‍സ്ഥാനത്ത് തുടരാന്‍ ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയത്. എന്നാല്‍ നയപരമായ തീരുമാനങ്ങളെടുക്കുന്നതിന് ഡിവിഷന്‍ ബെഞ്ചിന്റെ വിലക്കുണ്ട്.

ഗവർണർ RSS അജണ്ട നടപ്പിലാക്കുന്നതിൽ നിന്ന് പിൻവാങ്ങണമെന്ന് മന്ത്രി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയോടെ ഗവർണറുടെ നടപടി തെറ്റാണെന്ന് തെളിഞ്ഞുവെന്ന് ആർ ബിന്ദു.

സർക്കാർ കാലാകാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത് ശരിയാണെന്ന് കോടതിവിധിയിലൂടെ തെളിഞ്ഞിരിക്കുന്നു.ചാൻസിലർ ആയ ഗവർണർ ചെയ്തുകൊണ്ടിരിക്കുന്നത് തെറ്റായ കാര്യമാണെന്ന് രണ്ട് കോടതി വിധികളിലൂടെ ബോധ്യപ്പെട്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

രണ്ട് വിസി നിയമനങ്ങൾ ഡിവിഷൻ ബെഞ്ച് റദ്ദാക്കി; ഗവർണർ RSS അജണ്ട നടപ്പിലാക്കുന്നതിൽ നിന്ന് പിൻവാങ്ങണമെന്ന് മന്ത്രി