Leading News Portal in Kerala

കണ്ണൂരിൽ കൊലക്കേസ് പ്രതി ബാലസംഘം സമ്മേളനത്തിൽ പങ്കെടുത്തത് വിവാദത്തിൽ| murder case accused participates balasangam meeting in kannur


Last Updated:

കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ടെന്‍ഷന്‍ ശ്രീജിത്ത് എന്ന തെക്കേ കണ്ണോളി വീട്ടില്‍ ശ്രീജിത്താണ് സമ്മേളനത്തില്‍ പങ്കെടുത്തത്

ശ്രീജിത്ത്ശ്രീജിത്ത്
ശ്രീജിത്ത്

കണ്ണൂർ: സിപിഎമ്മിൻ്റെ പോഷക സംഘടനയായ ബാലസംഘം സമ്മേളനത്തില്‍ കൊലക്കേസ് പ്രതി പങ്കെടുത്തത് വിവാദമായി. ബാലസംഘം ധര്‍മ്മടം നോര്‍ത്ത് വില്ലേജ് സമ്മേളനത്തിലാണ് കൊലക്കേസ് പ്രതിയെത്തിയത്. കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ടെന്‍ഷന്‍ ശ്രീജിത്ത് എന്ന തെക്കേ കണ്ണോളി വീട്ടില്‍ ശ്രീജിത്താണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

ഇതും വായിക്കുക: ‘ഉത്സവം നടത്തണമെന്ന് ജഗന്നാഥന്‍ തമ്പുരാൻ തീരുമാനിക്കേണ്ട താമസമേയുള്ളൂ’; ആർഷോ-ശശി പോരിൽ സന്ദീപ് വാര്യർ

തലശ്ശേരിയിലെ ബിജെപി പ്രവര്‍ത്തകന്‍ നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ് ഇയാള്‍. ഈ കേസിൽ ഇപ്പോൾ പരോളിലാണ് പ്രതി. കുന്നോത്ത് പറമ്പിലെ ബിജെപി പ്രവർത്തകൻ കെ സി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയാണ്. കൂടാതെ നാദാപുരം അസ്ലം വധക്കേസിലും ഇയാൾ പ്രതിയാണ്. ഇയാളുടെ വീടിന്റെ ഗൃഹപ്രവേശനത്തിന് സി പി എം നേതാക്കളായ പി ജയരാജൻ, എം വി ജയരാജൻ തുടങ്ങിയവർ എത്തിയത് നേരത്തെ വിവാദമായിരുന്നു.