Leading News Portal in Kerala

സുരേഷ് ഗോപിയുടെ മാലയിൽ പുലിപ്പല്ലാണെന്ന പരാതി; നോട്ടീസ് നൽകാൻ വനംവകുപ്പ് Forest Department to issue notice On the Complaint that union ministr and actor Suresh Gopis chain has tigers tooth


Last Updated:

വന്യജീവി സംരക്ഷണ നിയമ പ്രകാരം പുലിപ്പല്ല് കൈവശം വയ്ക്കുന്നത് കുറ്റകരമാണ്

സുരേഷ് ഗോപിസുരേഷ് ഗോപി
സുരേഷ് ഗോപി

കേന്ദ്രമന്ത്രിയും നടനുമായ സുരേഷ്ഗോപി ധരിച്ച മാലയിൽ പുലിപ്പല്ലുണ്ടെന്ന പരാതിയിൽ നോട്ടീസ് നൽകാൻ വനംവകുപ്പ്. തൃശൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹാഷിം നൽകിയ പരാതിയിലാണ് നടപടി.

തൃശൂരിലെയും കണ്ണുരിലെയും ചിലപരിപാടികളിൽ സുരേഷ്ഗോപി പുലിപ്പല്ലുള്ള മാലധരിച്ചെന്നു കാണിച്ചാണ്  വനംവകുപ്പിന് പരാതി നൽകിയത്. മാല തൃശൂർ ഡിഎഫ്ഒയ്ക്ക് മുന്നിൽ ഹാജരാക്കാനും വിശദീകരണം നൽകാനുമാവശ്യപ്പെട്ടായിരിക്കും നോട്ടീസ് നൽകുക.

വന്യജീവി സംരക്ഷണ നിയമ പ്രകാരം പുലിപ്പല്ല് കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. സുരേഷ്ഗോപിയുടെ മാലയിലുള്ളത് യഥാർത്ഥ പുലിപ്പല്ലാണോ അതോ മറ്റെന്തെങ്കിലും വസ്തു ആണോ എന്നത് വനം വകപ്പ് പരിശോധിക്കും. ആദ്യം വിശദീകരണമായിരിക്കും ചോദിക്കുക. ഇതിനു ശേഷമാകും മാല ഹാജരാക്കുന്ന കാര്യം തീരുമാനിക്കുക.

മാലയിൽ പുലിപ്പല്ലുണ്ടെന്ന പരാതിയിൽ റാപ്പർ വേടനെ മുമ്പ് വനം വകുപ്പ് അറസ്റ്റ് ചെയ്യുകയും ഒരു ദിവസം ജയിലിലുടുകയും ചെയ്തത് വിവാദമാിരുന്നു