Leading News Portal in Kerala

കോഴിക്കോട് അയൽക്കൂട്ടത്തിന്റെ പേരിൽ ബാങ്കിലിടാൻ കൊണ്ടുവന്നതിൽ വ്യാജനോട്ടുകൾ Fake notes found in currency brought to bank in Kozhikode police file case


Last Updated:

500 രൂപയുടെ 31 വ്യാജ നോട്ടുകളാണ് കണ്ടെത്തിയത്

News18News18
News18

കോഴിക്കോട് അയൽക്കൂട്ടത്തിന്റെ പേരിൽ ബാങ്കിലിടാൻ കൊണ്ടുവന്ന കറൻസിയിൽ വ്യാജനോട്ടുകൾ കണ്ടെത്തി. നഗരത്തിലെ പ്രമുഖ സഹകരണ ബാങ്കിന്റെ കുറ്റിയിൽതാഴം ശാഖയിൽ സ്ഥലത്തെ അയൽക്കൂട്ടത്തിന്റ പേരിലുള്ള സേവിംഗ്സ് അക്കൌണ്ടിലിടാനത്തിച്ച കറൺസിയിലാണ് വ്യാജ നോട്ടുകൾ കണ്ടെത്തിയത്.

500 രൂപയുടെ 31 വ്യാജ നോട്ടുകളാണ് കണ്ടെത്തിയത്. ജൂൺ 20നാണ് സംഭവം നടന്നത്. ബാങ്ക് മാനേജരുടെ പരാതിയിൽ ജൂലൈ 2ന് കസബ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.വ്യാജ നോട്ടുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സഹകരണ ബാങ്ക് അധികൃതർ അറിയിച്ചതനുസരിച്ച് നിക്ഷേപത്തിൽ കുറവുള്ള 15,500 രൂപ അയൽക്കൂട്ടത്തിലെ അംഗം ബാങ്കിൽ അടച്ചിരുന്നു.അയൽക്കൂട്ടത്തിന്റെ കൊമ്മേരി മുക്കണ്ണിതാഴത്തുള്ള അംഗമാണ് പണമടച്ചത്.ബാങ്കിലേക്കെത്തിച്ച് മൊത്തം 54,400 രൂപയിലാണ് 31 വ്യാജനോട്ടുകൾ കണ്ടെത്തിയത്.

അംഗത്തിന് എവിടെനിന്നാണ് ഇത്രയും വ്യാജ നോട്ടുകൾ ലഭിച്ചത് പൊലീസ് അന്വേഷിക്കുകയാണ്. പണവുമായി എത്തിയ അംഗത്തിന്ഇതേ സഹകരണ ബാങ്കിൽ വർഷങ്ങളായി സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉണ്ട്.