KSRTC ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; മരണവിവരമറിഞ്ഞ് ഡ്രൈവറുടെ ഉറ്റബന്ധു കുഴഞ്ഞുവീണുമരിച്ചു| Two died after KSRTC bus collided with autorickshaw in Palakkad
Last Updated:
അപകടത്തിൽ ഓട്ടോ ഡ്രൈവർ അസീസിന്റെ മരണ വാർത്ത അറിഞ്ഞ ഭാര്യമാതാവിൻ്റെ സഹോദരി കുഴഞ്ഞുവീണു മരിച്ചു
പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരനും മരിച്ചു. തൃക്കല്ലൂർ സ്വദേശികളായ ഓട്ടോ ഡ്രൈവർ അസീസ്(52), യാത്രക്കാരൻ അയ്യപ്പൻക്കുട്ടി(60) എന്നിവരാണ് മരിച്ചത്. മണ്ണാർക്കാട് തച്ചമ്പാറ എടയ്ക്കലിൽ രാത്രി എട്ടു മണിയോടെയായിരുന്നു അപകടം.
പാലക്കാട് നിന്നും നിലമ്പൂർ വഴിക്കടവിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സും മണ്ണാർക്കാട് നിന്ന് വരികയായിരുന്നു ഓട്ടോറിക്ഷയുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായി തകർന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടനെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുപേരുടെയും മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Palakkad,Palakkad,Kerala
July 16, 2025 7:08 AM IST
KSRTC ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; മരണവിവരമറിഞ്ഞ് ഡ്രൈവറുടെ ഉറ്റബന്ധു കുഴഞ്ഞുവീണുമരിച്ചു