Leading News Portal in Kerala

തിരുവനന്തപുരത്ത് 14കാരൻ ഫ്ലാറ്റിന്റെ പതിനാറാം നിലയിൽ നിന്നു വീണുമരിച്ച നിലയിൽ| a 14-year-old boy falls to death from 16th floor of a flat in Thiruvananthapuram


Last Updated:

കുട്ടിയുടെ മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ ആൾതാമസം ഇല്ലായിരുന്നു

ചേങ്കോട്ടുകോണത്തെ ഫ്ലാറ്റിൽ നിന്നാണ് കുട്ടി വീണത്ചേങ്കോട്ടുകോണത്തെ ഫ്ലാറ്റിൽ നിന്നാണ് കുട്ടി വീണത്
ചേങ്കോട്ടുകോണത്തെ ഫ്ലാറ്റിൽ നിന്നാണ് കുട്ടി വീണത്

തിരുവനന്തപുരത്ത് പതിനാലുകാരൻ ഫ്ലാറ്റിൽ നിന്നും വീണു മരിച്ച നിലയിൽ. ശ്രീകാര്യം സ്വദേശിയും കഴക്കൂട്ടം സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ പ്രണവ് (14) ആണ് മരിച്ചത്. ചേങ്കോട്ടുകോണത്ത് ഫ്ലാറ്റിന്റെ നിന്നും താഴേക്ക് വീണ് മരിച്ചനിലയിലാണ് കണ്ടെത്തിയത്. കുട്ടിയുടെ മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ ആൾതാമസം ഇല്ലായിരുന്നു.

ഇതും വായിക്കുക: പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക ബുദ്ധിമുട്ടുകളുമായി ആശുപത്രിയിലെത്തിയ പതിനാറുകാരി മരിച്ചു

പതിനാറാമത്തെ നിലയിലുള്ള ഫ്ലാറ്റിൽ നിന്നാണ് വീണത്. സ്കൂൾ വിട്ട് വീട്ടിൽ പോകാതെ ഫ്ലാറ്റിലെത്തിയ കുട്ടി താക്കോൽ വാങ്ങി മുന്നിലത്തെ വാതിൽ പൂട്ടിയ ശേഷം താഴേക്ക് ചാടുകയായിരുന്നു. കുട്ടി ഫ്ലാറ്റിൽ എത്തുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കാരണം വ്യക്തമല്ല. ഫ്ലാറ്റിന്റെ ഉടമസ്ഥനായ മുത്തച്ഛൻ വിദേശത്താണ്. പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.