Leading News Portal in Kerala

കൊല്ലം തേവലക്കരയിൽ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവം; കെഎസ്ഇബിക്കു വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി Student dies of shock in Kollam Thevalakkara Electricity Minister K Krishnankutty admits KSEBs lapses


Last Updated:

വൈദ്യുതി ലൈൻ താഴ്ന്ന് കിടന്ന കാര്യം ശ്രദ്ധിക്കുന്നിതിൽ വീഴ്ച പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്

സ്കൂൾ കെട്ടിടം, മിഥുൻസ്കൂൾ കെട്ടിടം, മിഥുൻ
സ്കൂൾ കെട്ടിടം, മിഥുൻ

കൊല്ലം തേവലക്കരയിൽ മിഥുൻ എന്ന എട്ടാം ക്ളാസ് വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കു വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. വൈദ്യുതി ലൈൻ താഴ്ന്ന് കിടന്ന കാര്യം ശ്രദ്ധിക്കുന്നിതിൽ വീഴ്ച പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും ലൈൻ താഴ്ന്ന് കിടന്നത് സ്‌കൂള്‍ അധികൃതരെയും തദ്ദേശസ്ഥാപനങ്ങളെയും അറിയിക്കുക എന്ന ഉത്തരവാദിത്വം കെഎസ്ഇബിക്ക് ഉണ്ടായിരുന്നു എന്നും എന്നാൽ അതറിയിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ ലൈന്‍ പട്രോളിങ് നടത്തി സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് വൈദ്യുതി ബോര്‍ഡിനു നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

ഷെഡ് കെട്ടുമ്പോൾ കെഎസ്ഇബിയുടെ അനുമതി ചോദിച്ചിരുന്നില്ല. ലൈനിൽ കവചിത കേബിൾ ഉപയോഗിക്കാനും ലൈനിനടിയില്‍ പോസ്റ്റ് സ്ഥാപിക്കാനുമുള്ള അനുമതി സ്‌കൂള്‍ അധികൃതരോട് ഒരാഴ്ചമുമ്പ് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നെങ്കുലും അടുത്ത മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിനു ശേഷം അറിയിക്കാമെന്നാണ് സ്കൂൾ മാനേജ്മെന്റ് നൽകിയ മറുപടി.തേവലക്കര ചീഫ് സേഫ്റ്റി കമ്മിഷണര്‍ അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് ഒന്നര ആഴ്ചയ്ക്കം സമര്‍പ്പിക്കുമെന്നും വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.മിഥുന്റെ കുടുംബത്തിന് ആദ്യഘട്ടമായി 5 ലക്ഷം രൂപ സഹായം കെഎസ്ഇബി നല്‍കുമെന്നും പിന്നീട് കൂടുതൽ തുക നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

കൊല്ലം തേവലക്കരയിൽ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവം; കെഎസ്ഇബിക്കു വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി