Leading News Portal in Kerala

പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക ബുദ്ധിമുട്ടുകളുമായി ആശുപത്രിയിലെത്തിയ പതിനാറുകാരി മരിച്ചു| a 16 year old girl died after snake bite went unnoticed in wayanad


Last Updated:

ആശുപത്രിയിലെത്തിച്ചപ്പോഴാണ് വൈഗയുടെ കാലിൽ പാമ്പു കടിയേറ്റ പാടുള്ളതായി കണ്ടത്

വൈഗ വിനോദ്വൈഗ വിനോദ്
വൈഗ വിനോദ്

പാമ്പുകടിയേറ്റത് അറിയാതെ ശാരീരിക ബുദ്ധിമുട്ടുകളുമായി ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച 16 വയസുകാരി മരിച്ചു. ആറാട്ടുതറ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി വള്ളിയൂർക്കാവ് കാവ്‌കുന്ന് പുള്ളിൽ വൈഗ വിനോദ് ആണ് മരിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളുമായി മാനന്തവാടി ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വൈഗയെ വിദഗ്‌ധ പരിശോധനയ്ക്കിടെയാണ് ശരീരത്തിൽ വിഷബാധയേറ്റതായി കണ്ടെത്തിയത്. ഉടൻ വിഷത്തിനുള്ള ചികിത്സ നൽകിയെങ്കിലും സ്ഥിതി ഗുരുതരമാവുകയായിരുന്നു.