Leading News Portal in Kerala

വേടന്റേയും ഗൗരിയുടേയും പാട്ട് സാഹിത്യത്തിന് ഇണങ്ങുന്നതല്ലെന്ന അഭിപ്രായം; ഒഴിവാക്കാൻ തീരുമാനിച്ചുവെന്ന് കാലിക്കറ്റ് വി സി|Calicut VC says decided to remove song of rapper Vedan and Gauri on opinion its not in keeping with literature


Last Updated:

അക്കാദമിക് വിഷയത്തെ രാഷ്ട്രീയ പ്രശ്‌നമായി കൂട്ടി കലര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു

News18News18
News18

കാലിക്കറ്റ് സര്‍കലാശാലയിലെ ബി എ മലയാളം പാഠപുസ്തകത്തില്‍ നിന്നും റാപ്പര്‍ വേടന്റെയും ഗൗരി ലക്ഷ്മിയുടെ പാട്ട് ഒഴിവാക്കുന്നുവെന്ന് കാലിക്കറ്റ് വി സി ഡോ. പി രവീന്ദ്രന്‍ അറിയിച്ചു. ബി എ മലയാളം ആയതു കൊണ്ട് സാഹിത്യത്തിന് ഇണങ്ങുന്നതല്ലെന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഗൗരി ലക്ഷ്മി ചൊല്ലിയതും, കോട്ടക്കല്‍ നാട്യ സംഘത്തിലെ ഒരാള്‍ ചൊല്ലിയതും തമ്മിലെ താരതമ്യം ആണ് മറ്റൊരു വിഷയം. അത് സംഗീത പഠനത്തിന് അല്ലെ, മലയാള സാഹിത്യത്തില്‍ ആവിശ്യം ഇല്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഗീതം ആണോ സാഹിത്യം ആണോ താരതമ്യം ചെയ്യേണ്ടത് എന്ന ആലോചന വന്നതുകൊണ്ടാണ് വിഷയ വിദഗ്ധരെ ആശ്രയിച്ചതെന്നും അക്കാദമിക് വിഷയത്തെ രാഷ്ട്രീയ പ്രശ്‌നമായി കൂട്ടി കലര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു.

വേടന്റേയും ഗൗരിലക്ഷ്മിയുടേയും പാട്ടുകള്‍ സിലബസില്‍ നിന്നും ഒഴിവാക്കാനായിരുന്നു വൈസ് ചാന്‍സലര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശ. കാലിക്കറ്റ് ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ മാത്രം ആണ് വിഷയ വിദഗ്ധര്‍ ഉള്ളൂ എന്ന ചിന്ത പാടില്ലെന്നും എം എം ബഷീറിന്റെ അഭിപ്രായം തേടിയതില്‍ അദ്ദേഹം വിശദീകരിച്ചു.

ഒരുപാട് ആസ്വാദകരുള്ള കലാകാരനാണ് വേടനെന്നും വി സി. രാഷ്ട്രീയമായി ഒരു ഭ്രാന്താലമായി കേരളം മാറുന്നുണ്ടെന്നും അക്രമവും സമരവും രണ്ടും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മലയാളം വിഭാഗം മുന്‍ മേധാവി ഡോ. എം എം ബഷീര്‍ ആണ് പഠനം നടത്തി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്തത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

വേടന്റേയും ഗൗരിയുടേയും പാട്ട് സാഹിത്യത്തിന് ഇണങ്ങുന്നതല്ലെന്ന അഭിപ്രായം; ഒഴിവാക്കാൻ തീരുമാനിച്ചുവെന്ന് കാലിക്കറ്റ് വി സി