‘വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയത് അപകട ചൂണ്ടുപലക’; വിശ്വഹിന്ദു പരിഷത്ത്|Vishwa Hindu Parishad support vellappally natesan kerala muslim majority statement says he pointed out a dangerous sign
Last Updated:
ജനസംഖ്യയുടെ വർദ്ധനവ് മലപ്പുറം ജില്ലയിൽ മറ്റു ജില്ലകളിൽ നിന്നും വളരെ ഉയർന്ന നിലയിലാണെന്നും അനിൽ വിളയിൽ
വെള്ളാപ്പള്ളി നടേശൻ പറഞ്ഞ കാര്യങ്ങൾ കഴിഞ്ഞ കുറെയേറെ കാലമായി വിശ്വഹിന്ദു പരിഷത്ത് ഉൾപ്പടെയുള്ള സംഘടനകൾ പറയുന്ന യാഥാർത്ഥ്യമാണെന്ന് വിശ്വഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി അനിൽ വിളയിൽ. ഭാഷ, ഭക്ഷണം, ഭൂഷണം, ഭരണം, പഠനം തുടങ്ങി സമസ്ത മേഖലകളിലും ഇസ്ലാമികവൽക്കരണം അതിവേഗതയിൽ നടന്നു വരുന്ന ഒരു സംസ്ഥാനമായി കേരളം മാറി കഴിഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ അജണ്ടകൾ നിശ്ചയിക്കുന്നത് കുറെ നാളായി മുസ്ലീം പണ്ഡിതൻമാരും അവരുടെ സംഘടനകളുമാണ്. ജനസംഖ്യയുടെ വർദ്ധനവ് മലപ്പുറം ജില്ലയിൽ മറ്റു ജില്ലകളിൽ നിന്നും വളരെ ഉയർന്ന നിലയിലാണ്.
രണ്ടു വർഷങ്ങൾക്ക് മുമ്പ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞ കണക്കനുസരിച്ച് തന്നെ കേരളത്തിൽ ഒന്നാം ക്ലാസിൽ അഡ്മിഷൻ എടുക്കുന്ന കുട്ടികളുടെ ആകെ എണ്ണത്തിന്റെ 25 ശതമാനവും മലപ്പുറം ജില്ലയിൽ ആണെന്ന് സമ്മതിച്ചിട്ടുണ്ട്.
ഇത് കാണിക്കുന്നത് വരും വർഷങ്ങളിൽ കേരളത്തിലെ രാഷ്ട്രീയ ഭൂപടത്തിൽ ഉണ്ടാകുന്ന വ്യത്യാസം തന്നെയാണ് ‘ കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിക്കുമ്പോൾ ദക്ഷിണ കേരളത്തിലെ മണ്ഡലങ്ങളുടെ എണ്ണം കുറയുകയും
ഉത്തരകേരളത്തിൽ പ്രത്യേകിച്ച് മലപ്പുറം തുടങ്ങിയ ജില്ലകളിൽ മണ്ഡലങ്ങളുടെ എണ്ണം കുത്തനെ കൂടുകയും ചെയ്യുമ്പോൾ കേരളത്തിലെ ഭരണം തീര്‍ച്ചയായിട്ടും ഇസ്ലാമിക ശക്തികളുടെ കൈകളിൽ എത്തും എന്നുള്ളത് യാഥാർത്ഥ്യമാണ് ഈ യാഥാർത്ഥ്യം പറഞ്ഞ വെള്ളാപ്പള്ളിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമങ്ങൾ ശക്തമായി എതിർക്കുമെന്നും വ്യക്തമാക്കി.
Thiruvananthapuram,Kerala
July 19, 2025 9:48 PM IST