മാസപ്പടി കേസ്; വീണ വിജയൻ ഉൾപ്പെടെ 13 പേരെ കക്ഷി ചേർക്കണം: ഷോൺ ജോർജിന് നിർദേശം നൽകി ഹൈക്കോടതി | CMRL Exalogic masappadi case high court directed to add 13 more people including Veena Vijayan
Last Updated:
ഹര്‍ജിയില്‍ പതിമൂന്ന് പ്രതികളെയും കക്ഷി ചേര്‍ക്കാന്‍ ഷോണ്‍ ജോര്‍ജ് അപേക്ഷ നല്കി
എറണാകുളം: സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി ഇടപാടിൽ സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വീണാ വിജയൻ ഉൾപ്പെടെ 13 പേരെ കൂടി കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശം. എസ്എഫ്ഐഒ റിപ്പോർട്ടിൽ പ്രതിസ്ഥാനത്തുള്ളവരെ കൂടി കക്ഷി ചേർക്കണമെന്ന് ഹൈക്കോടതി അറിയിച്ചു.
ഹർജിക്കാരനായ ബിജെപി നേതാവ് ഷോൺ ജോർജിനാണ് ഹൈക്കോടതി നിർദേശം നൽകിയത്. വീണാ വിജയന്, സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയ 13 പേരെ കക്ഷി ചേര്‍ക്കാനാണ് നിർദേശം. ഹര്‍ജിയില്‍ പതിമൂന്ന് പ്രതികളെയും കക്ഷി ചേര്‍ക്കാന്‍ ഷോണ്‍ ജോര്‍ജ് അപേക്ഷ നല്കി.
സിഎംആർഎൽ-എക്സാലോജിക് കരാറിൽ കമ്പനി നിയമപ്രകാരം മാത്രമാണ് അന്വേഷണം നടത്തിയത്. കേസിൽ കള്ളപ്പണ നിയമവും ക്രിമിനല്‍ നിയമവും അഴിമതി നിയമവും അനുസരിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും അന്വേഷണം വേണം. ഇതിനായി സിബിഐ, എന്‍ഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടയുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഷോണ്‍ ജോര്‍ജിൻ്റെ ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.
Ernakulam,Kerala
July 20, 2025 10:29 PM IST