മദ്യലഹരിയിൽ പുഴയിൽ ചാടിയ യുവാവിനെ കണ്ടെത്താനായി രാത്രി പോലിസും അഗ്നിരക്ഷാസേനയും തിരച്ചിൽ; യുവാവ് വീട്ടിൽ | While police and fire force searching Kattappana youth jumped river under the influence of alcohol safe a home
Last Updated:
മധു സ്ഥിരം മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു
കട്ടപ്പന: മദ്യലഹരിയിൽ പുഴയിൽ ചാടിയ യുവാവ് പൊലീസിനെയും നാട്ടുകാരെയും വട്ടം ചുറ്റിച്ചു. കട്ടപ്പനയിലാണ് രസകരമായ സംഭവം നടന്നത്. ശനിയാഴ്ച രാത്രി 11 മണിയ്ക്കാണ് ഇരുപതേക്കർ പുത്തൻവീട്ടിൽ മധു കട്ടപ്പനയാറ്റിൽ ചാടിയത്. കുടുംബപ്രശ്നം കാരണമാണ് മദ്യപിച്ച് ആറ്റിൽ ചാടിയതെന്നാണ് ഇയാൾ പറയുന്നത്.
പുഴയിലേക്ക് ചാടിയ മധുവിനെ തേടിയ നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയുമാണ് ഒടുവിൽ കുഴങ്ങിയത്. കാരണം, പുഴയിലേക്ക് എടുത്ത് ചാടിയ മധു മരക്കൊമ്പിലും പാറയിലുമൊക്കെ പിടിച്ചു നിൽക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. രക്ഷിക്കാൻ ശ്രമം നടത്തയിട്ടും ശ്രമകരമായിരുന്നില്ല. ഒടുവിൽ, നാട്ടുകാർ പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരം അറിയിച്ചു. പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രാത്രി മുഴുവന്‍ സെര്‍ച്ച് ലൈറ്റുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
എന്നാൽ, ഞായറാഴ്ച രാവിലെയായതോടെയാണ് കഥ മാറുന്നത്. ഇന്നലെ രാത്രി മുഴുവൻ പുഴയിൽ തിരഞ്ഞ മധു വീട്ടിലുണ്ട്. പുലര്‍ച്ചെ മധുവിനെ നാട്ടുകാരില്‍ ചിലര്‍ ഇയാളുടെ വീട്ടില്‍ കണ്ടെത്തി. പുഴയില്‍ നിന്നും നീന്തിക്കയറിയ മധു രാത്രി കരയിൽ വിശ്രമിച്ചതിന് ശേഷം പുലര്‍ച്ചെ വീട്ടില്‍ എത്തുകയായിരുന്നുവെന്ന് അറിയിച്ചു. മധു സ്ഥിരം മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
July 20, 2025 5:02 PM IST
മദ്യലഹരിയിൽ പുഴയിൽ ചാടിയ യുവാവിനെ കണ്ടെത്താനായി രാത്രി പോലിസും അഗ്നിരക്ഷാസേനയും തിരച്ചിൽ; യുവാവ് വീട്ടിൽ