Leading News Portal in Kerala

‘റാപ്പ് സം​ഗീതത്തിന്റെ രാജ്യാന്തര പ്രാധാന്യം തിരിച്ചറിയാത്തവർ’; വേടന്റെ പാട്ട് പാഠ്യപദ്ധതിയിൽ നിന്ന് നീക്കുന്നതിനെതിരെ മന്ത്രി ശിവൻകുട്ടി | Minister V. Sivankutty condemns the removal of Vedan rap song from the Calicut University syllabus


Last Updated:

ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഈ നീക്കമെന്ന് മന്ത്രി പറഞ്ഞു

വി ശിവൻകുട്ടിവി ശിവൻകുട്ടി
വി ശിവൻകുട്ടി

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിലെ ബിരുദ പാഠ്യപദ്ധതിയിൽ നിന്നും വേടന്റെയും ​ഗൗരി ലക്ഷ്മിയുടെയും റാപ്പ് ​ഗാനങ്ങൾ‌ നീക്കം ചെയ്യണമെന്ന വിദ‌​ഗ്‌ദ്ധ സമിതിയുടെ ശുപാർശയെ അപലപിച്ച് മന്ത്രി വി.ശിവൻകുട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്നതിനുള്ള സംഘപരിവാർ അജണ്ടയുടെ ഭാ​ഗമാണ് ഈ നീക്കമെന്നും ശിവൻകുട്ടി പറഞ്ഞു.

റാപ്പ് സം​ഗീതത്തിന്റെ രാജ്യാന്തര പ്രാധാന്യവും മാനവും തിരിച്ചറിയാത്തവരാണ് ഇതിന് പിന്നിൽ. വൈസ് ചാൻസലർ വൈവിധ്യങ്ങളെ സ്വീകരിക്കാനുള്ള കേരളീയ സാംസ്കാരിക ബോധത്തെ തിരിച്ചറിയണമെന്ന് മന്ത്രി പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരിച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കോഴിക്കോട് സർവകലാശാലയിലെ ബിരുദ പാഠ്യപദ്ധതിയിൽ നിന്ന് വേടൻ, ഗൗരി ലക്ഷ്മി എന്നിവരുടെ റാപ്പ് ഗാനങ്ങൾ നീക്കം ചെയ്യണമെന്ന വിദഗ്ദ്ധ സമിതിയുടെ ശുപാർശയെ ശക്തമായി അപലപിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഈ നീക്കം.

ചാൻസലർ നിയമിച്ച സർവകലാശാല ഭരണസമിതി അംഗങ്ങൾ നൽകിയ പരാതിയെ തുടർന്നാണ് ഗാനങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനമെന്നാണ് റിപ്പോർട്ട്. അക്കാദമിക് കമ്മിറ്റികൾ ഇതിനകം തയ്യാറാക്കിയ ഒരു സിലബസിൽ അഭിപ്രായങ്ങൾ ശേഖരിക്കാൻ മറ്റൊരു നിയമവിരുദ്ധ കമ്മിറ്റിയെ നിയമിക്കുന്നത് അക്കാദമിക താല്പര്യങ്ങൾക്ക് ഗുണകരമാകില്ല. റാപ്പ് സംഗീതത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യവും മാനവും തിരിച്ചറിയാത്തവരാണ് ഇതിന് പിന്നിൽ. വൈസ് ചാൻസലർ വൈവിധ്യങ്ങളെ സ്വീകരിക്കാനുള്ള കേരളീയ സാംസ്കാരിക ബോധത്തെ തിരിച്ചറിയണം എന്നാണ് പറയാനുള്ളത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘റാപ്പ് സം​ഗീതത്തിന്റെ രാജ്യാന്തര പ്രാധാന്യം തിരിച്ചറിയാത്തവർ’; വേടന്റെ പാട്ട് പാഠ്യപദ്ധതിയിൽ നിന്ന് നീക്കുന്നതിനെതിരെ മന്ത്രി ശിവൻകുട്ടി