പാലയിൽ ബിസിനസ് പങ്കാളി പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ജ്വല്ലറി ഉടമ മരിച്ചു|Jewellery owner dies after his business partner try to kill him by pouring petrol in Pala
Last Updated:
സാമ്പത്തിക തർക്കത്തെ തുടർന്നാണ് ബിസിനസ് പങ്കാളി അശോകനെ കടയിലെത്തി പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്
കോട്ടയം: പാലയിൽ ബിസിനസ് പങ്കാളി പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ജ്വല്ലറി ഉടമ മരിച്ചു. രാമപുരത്ത് വച്ച് തീപ്പൊള്ളലേറ്റ രാമപുരത്തെ ജ്വല്ലറി ഉടമ കണ്ണനാട്ട് കെ പി അശോകൻ ആണ് മരിച്ചത്.
ഇന്നലെ രാവിലെ 10 മണിക്ക് ആണ് രാമപുരം കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെ, സാമ്പത്തിക തർക്കത്തെ തുടർന്ന് ബിസിനസ് പങ്കാളി ഇളംതുരുത്തിയിൽ തുളസീദാസ് എന്ന് വിളിക്കുന്ന ഹരി കടയിലെത്തി പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
തുടർന്ന് തുളസീദാസ് രാമപുരം പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അശോകൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരിച്ചത്.
Kottayam,Kerala
July 20, 2025 2:14 PM IST