തിരുവനന്തപുരത്ത് ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് സമരം; രോഗി മരിച്ചു| patient dies after Congress protests blocks ambulance in Thiruvananthapuram
Last Updated:
20 മിനിറ്റോളം ആംബുലൻസ് തടഞ്ഞുനിർത്തിയാണ് കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്
തിരുവനന്തപുരം വിതുരയിൽ രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് സമരം. വണ്ടിയിൽ ഉണ്ടായിരുന്ന രോഗി മരിച്ചു. മെഡിക്കൽ കോളേജിൽ എത്തിക്കാൻ വൈകിയതോടെയാണ് രോഗിയായ ആദിവാസി യുവാവ് ബിനു(44) മരിച്ചത്. വിതുര സ്വദേശിയായിരുന്നു.
ആംബുലൻസിന്റെ കാലപ്പഴക്കവും ഇൻഷുറൻസ് തീർന്നതും ആരോപിച്ച് കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു സമരം. 20 മിനിറ്റോളം ആംബുലൻസ് തടഞ്ഞുനിർത്തിയാണ് കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്
ആത്മഹത്യക്ക് ശ്രമിച്ച ബിനുവിനെ ഉച്ചയോടെയാണ് വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കോൺഗ്രസ് പ്രതിഷേധ സമരവുമായി എത്തിയത്.
രോഗിയുടെ അവസ്ഥ പറയാൻ ശ്രമിച്ച ആശുപത്രി അധികൃതരോടും പ്രതിഷേധക്കാർ തട്ടിക്കയറിയതായി റിപ്പോർട്ട്. എന്നാൽ പ്രതിഷേധങ്ങളെല്ലാം കഴിഞ്ഞ് മെഡിക്കൽ കോളേജിൽ എത്തിച്ച പിന്നാലെ ബിനു മരിച്ചു.
(Summary: Congress protested by blocking an ambulance carrying a patient in Vithura, Thiruvananthapuram. The patient in the vehicle died. The patient, a tribal youth named Binu (44), died after it was delayed in reaching the medical college. He was a native of Vithura.)
Thiruvananthapuram,Kerala
July 20, 2025 1:41 PM IST