വി.എസ്സിന്റെ സംസ്‌കാരം; ബുധനാഴ്ച ആലപ്പുഴ ജില്ലയിൽ പൊതുഅവധി VS Achuthanandans funeral july 23 Wednesday public holiday in Alappuzha district
Last Updated:
ബുധനാഴ്ച വൈകിട്ട് ആലപ്പുഴ വലിയ ചുടുകാട്ടിലാണ് സംസ്കാരം
ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിൽ ബുധനാഴ്ച (ജൂലൈ 23) പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
വി.എസ് അച്യുതാനന്ദൻ്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ദേശീയപാത വഴി വിലാപയാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് വിഎസിന്റെ ഭൗതികദേഹം കൊണ്ടുപോകും.ബുധനാഴ്ച രാവിലെ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനം.ആലപ്പുഴ പോലീസ് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനത്തിന് വെക്കും. വൈകിട്ട് ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കാരം.
Alappuzha,Kerala
July 22, 2025 3:16 PM IST