Leading News Portal in Kerala

ഷാർജയിൽ‌ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു; റീ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൊല്ലത്തെ വീട്ടിലെത്തിക്കും; സംസ്കാരം വൈകിട്ട് മൂന്നിന്| Body of Vipanchika who died in Sharjah brought back to her home in Kollam after re-postmortem


Last Updated:

വിമാനത്താവളത്തിൽ നിന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. 

വിപഞ്ചികവിപഞ്ചിക
വിപഞ്ചിക

തിരുവനന്തപുരം: ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു. വീണ്ടും പോസ്റ്റ്‌മോര്‍ നടത്തിയ ശേഷമാകും സംസ്കാരം നടത്തുക. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടത്താൻ തീരിമാനിച്ചത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായ ശേഷം മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും. വിമാനത്താവളത്തിൽ നിന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.

രണ്ടാഴ്ച മുമ്പാണ് വിപഞ്ചിക​ ഷാർജയിൽ ജീവനൊടുക്കിയത് ചെയ്തത്. മൃതദേഹം ചൊവ്വാഴ്ച വൈകിട്ട്​ യുഎഇ സമയം 5.45നുള്ള എയർ ഇന്ത്യ എക്സ്​പ്രസ്​ വിമാനത്തിലാണ് നാട്ടിലേക്ക് എത്തിച്ചത്. പോസ്റ്റ്​മോർട്ടം ഉൾപ്പെടെ എല്ലാ നടപടികളും പൂർത്തിയായിരുന്നു​. ഷാർജയിലെ ഫോറൻസിക് ലാബിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ്​​ എംബാമിങ്​ നടപടികൾ പൂർത്തീകരിച്ചത്​.

വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം നേരത്തെ ദുബൈയിലെ ജബൽ അലി ശ്മശാനത്തിൽ ഹിന്ദു മതാചാരപ്രകാരം സംസ്കരിച്ചിരുന്നു. ഈ മാസം എട്ടിനാണ്​ വിപഞ്ചിക​യും മകളും ഫ്ലാറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്​. മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ജീവനൊടുക്കുകയായിരുന്നു. ഭർതൃ പീഡനമാണ്​ മരണ കാരണമെന്നാണ്​ ബന്ധുക്കളുടെ ആരോപണം.

വിപഞ്ചിക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വഴിയാണ് ഭർത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനൻ എന്നിവരിൽ നിന്ന് കൊടിയ പീഡനം നേരിടുകയാണെന്ന വിവരം പുറത്തറിഞ്ഞത്. നിതീഷ് വിവാഹ മോചനത്തിനു ശ്രമിക്കുന്നുണ്ടെന്നും അതു നടന്നാൽ ജീവിച്ചിരിക്കില്ലെന്നും വിപഞ്ചിക അമ്മയോടു പറഞ്ഞിരുന്നു.

ഇതിനിടെയാണ് വിവാഹ മോചനം വേണമെന്നാവശ്യപ്പെട്ട് നിതീഷ് വക്കീൽ നോട്ടിസ് അയച്ചത്. ഇതായിരിക്കാം ജീവനൊടുക്കാൻ‌ കാരണം എന്നാണ് കുടുംബം കരുതിയത്. ഇതിനിടെയാണ് കുറിപ്പ് ലഭിച്ചത്. ഇതിലൂടെയാണ് പീഡനവിവരങ്ങളും നിതീഷിന്‍റെ സ്വഭാവ വൈകൃതങ്ങളുമെല്ലാം കുടുംബം അറിയുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

ഷാർജയിൽ‌ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു; റീ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൊല്ലത്തെ വീട്ടിലെത്തിക്കും; സംസ്കാരം വൈകിട്ട് മൂന്നിന്