Ramesh Chennithala: വി എസിനെ കാണാൻ ഹരിപ്പാട് കാത്തുനിന്ന് രമേശ് ചെന്നിത്തല| Ramesh Chennithala in Haripad to see VS Achuthanandan for the last time
Last Updated:
‘എന്റെ മണ്ഡലത്തിലൂടെ വി എസിന്റെ അന്ത്യയാത്ര കടന്നുപോകുമ്പോൾ സ്വാഭാവികമായും ഞാനിവിടെ ഇരിക്കണ്ടേ’
നേരത്തെ സെക്രട്ടേറിയറ്റിലെ ദര്‍ബാർ ഹാളിലെത്തി രമേശ് ചെന്നിത്തല വി എസിന് അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു. ഒരു നൂറ്റാണ്ടു കാലം കേരളത്തിന്റെ പൊതുപ്രവര്‍ത്തന നഭസില്‍ ജ്വലിച്ചു നിന്ന ചുവന്ന നക്ഷത്രമാണ് പൊലിഞ്ഞതെന്ന് ചെന്നിത്തല വിഎസിനെ അനുസ്മരിച്ചിരുന്നു. കേരളരാഷ്ട്രീയത്തില്‍ ആ വേര്‍പാടുണ്ടാക്കുന്ന ശൂന്യത വളരെ വലുതായിരിക്കും. കേരളത്തിന്റെ ഇടതുപക്ഷ പ്രസ്ഥാനങ്ങളിലെ അവസാനത്തെ തിരുത്തല്‍ ശക്തിയാണ് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ദീപ്ത സ്മരണകള്‍ക്കു മുന്നില്‍ എന്റെയും അശ്രുപൂജ- ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
Alappuzha,Alappuzha,Kerala
July 23, 2025 8:47 AM IST